ഇൻസ്റ്റഗ്രാമിന്റെ നോട്ടിഫിക്കേഷൻ മൊബൈലിന്റെ ഇടതു മൂലയിൽ തെളിഞ്ഞു വന്നു. കൂട്ടുകാരൻ ട്രിപ്പ് പോയതാണ്. പോസ്റ്റ് കണ്ടപ്പോഴാണ് മനസ്സിലായത്. പോസ്റ്റിന് ഒരു ലൈക്കും താഴെ കമൻറ് ആയി വെട്ടിത്തിളങ്ങുന്ന ഒരു ഹൃദയവും അവനുവേണ്ടി ത്യജിച്ചു. രണ്ടുമണിക്കൂറിന് ശേഷം ഫേസ്ബുക്കിൽ എന്തിനോവേണ്ടി സ്ക്രോൾ ചെയ്തപ്പോഴാണ് അത് കണ്ടത്. ‘സെൽഫി എടുക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു’ എന്ന തലക്കെട്ടിൽ അവന്റെ ഫോട്ടോ. മനസ്സിനകത്തേക്ക് പലതും ഇരച്ചു കയറി. ശരീരമാകെ കുഴയുന്ന പോലെ. ഓർമ്മകൾ അവനെ വേട്ടയാടിക്കൊണ്ടിരുന്നു.
അവൻറെ ഇൻസ്റ്റഗ്രാം കമൻറ് ബോക്സിലെ വെട്ടി തിളങ്ങുന്ന അവനെയും തിരഞ്ഞ് ആ പുഴയായങ്ങൾ താണ്ടുന്നുണ്ടായിരുന്നു.
തിജ്ജ്