Graduate Aptitude Test – Biotechnology (GAT-B)

205
0

ബയോടെക്നോളജി എന്ന ആധുനിക ശാസ്ത്ര പഠനശാഖയില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് GAT-B പരീക്ഷ മികച്ച അവസരമാണ് ഒരുക്കുന്നത്. പ്രസ്തുത പരീക്ഷയില്‍ യോഗ്യത നേടിയാല്‍ ആകര്‍ഷകമായ സ്റ്റൈപന്റോടുകൂടി രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠനം നടത്താവുന്നതാണ്.

എന്താണ് GAT-B?
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ (DBT) സഹായത്തോടെ ബയോടെക്നോളജിയിലും അനുബന്ധ മേഖലയിലും (Agricultural, Molecular Biology, Marine, Animal & Medical Biotechnology & Molecular & Human Genetics) പിജി പ്രോഗ്രാമുകള്‍ (MSc/MTech) നടത്തുന്ന സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യാ പരീക്ഷയാണ് Graduate Aptitude Test – Biotechnology (GAT-B). നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (NTA) GAT-B പരീക്ഷ നടത്തുന്നത്.

IIT, JNU, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍, കേരള കാര്‍ഷിക സര്‍വകലാശാല, കുസാറ്റ് തുടങ്ങി രാജ്യത്തെ 63ഓളം സ്ഥാപനങ്ങളിലേക്ക് GAT-B സ്കോര്‍ പരിഗണിച്ചുവരുന്നു. ഈ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതകളില്‍ ഏതെങ്കിലും ഒന്നുണ്ടെങ്കില്‍ ഈ പരീക്ഷ എഴുതാവുന്നതാണ്. ബയോടെക്നോളജിയില്‍ മാത്രമല്ല, സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിക്കല്‍, ഫാര്‍മസി, വെറ്ററിനറി മേഖലയില്‍ ബിരുദമുള്ളവര്‍ക്കും GAT-B ക്ക് അപേക്ഷിക്കാം.

GAT-B സ്കോര്‍ പരിഗണിക്കുന്ന ചില പ്രധാനപ്പെട്ട സ്ഥാപനങ്ങളും അവ ഓഫര്‍ ചെയ്യുന്ന കോഴ്സുകളും താഴെക്കൊടുക്കുന്നു:

InstitutionsCourse
IIT IndoreM.Sc. Biotechnology
Jawaharlal Nehru University (JNU)M.Sc. BiotechnologyM.Sc. Computational and Integrative Sciences
Institute of Advanced ResearchM.Sc. Biotechnology
University of HyderabadM.Sc. Biotechnology
Jamia Milia Islamia, New DelhiM.Sc. Biotechnology
Delhi UniversityM.Sc. Plant Molecular Biology & Biotechnology
CUSATM.Tech Marine Biotechnology
Kerala Agricultural UniversityM.Sc. Molecular Biology and Biotechnology
Tezpur University AssamM.Sc. Molecular Biology and Biotechnology
Pondicherry UniversityM.Tech Computational Biology
Goa UniversityM.Sc. Marine Biotechnology
NITTE, KarnatakaM.Sc. Marine Biotechnology
Banarus Hindu University (BHU)M.Sc. Molecular and Human Genetics
Osmania University, TelanganaM.Sc. Molecular and Human Genetics
Savitribai Phule Pune University, MaharashtraM.Sc. Biotechnology M.Sc. Bioinformatics
Nanaji Deshmukh Veterinary Science University, Jabalpur, M.PM.Sc. (Animal Biotechnology)
National Institute of Technology DurgapurMSc Life Science
Cotton University, GuwahatiM.Sc in Molecular Biology and Biotechnology
Gujarat Technological University, GujaratM.Sc. Industrial Biotechnology
Jamia Hamdard UniversityM.Tech. Biotechnology
Nanaji Deshmukh Veterinary Science University, JabalpurM.V.Sc. (Veterinary Biotechnology)

പ്രവേശനം നേടുന്നവര്‍ക്ക് താഴെപ്പറയുന്ന നിരക്കില്‍ പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും:
● M.Sc. Biotechnology & Allied Areas – Rs.5000/- per month
● M.Sc. Agricultural Biotechnology – Rs.7500/- per month
● M.Tech. / M.V.Sc. programmes – Rs.12000/- per month

പരീക്ഷ: രണ്ട് സെക്ഷനുകളിലായി 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയായിരിക്കും.
❖ സെക്ഷന്‍ A: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് പ്ലസ് ടു നിലവാരമുള്ള ഒരുമാർക്ക് വീതമുള്ള 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഉത്തരം തെറ്റിയാല്‍ അര മാര്‍ക്ക് വീതം നഷ്ടമാകും.
❖ സെക്ഷന്‍ B: ബയോളജി, ലൈഫ് സയൻസസ്, ബയോടെക്നോളജി, അനുബന്ധ മേഖലകൾ എന്നിവയിൽനിന്ന് ബിരുദനിലവാരമുള്ള മൂന്നുമാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. 60 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാല്‍ മതി. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടപ്പെടും.

യോഗ്യത നിര്‍ണ്ണയിക്കുക മാത്രമാണ് പരീക്ഷയുടെ ലക്ഷ്യം. GAT-Bയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനായി ഓരോ സ്ഥാപനവും വെവ്വേറെ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. ഓരോ സ്ഥാപനങ്ങളിലേക്കും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിശദാംശങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://dbt.nta.ac.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *