സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസിയിൽ (ഹോമിയോപ്പതി) പ്രവേശനം നേടാം

137
0

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) യിൽ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിലേക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 2024 ആഗസ്റ്റ് 12ന് വൈകുന്നേരം 5 മണി വരെ വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നത് വിദ്യാർത്ഥിയുടെ അപേക്ഷ റദ്ദാക്കുവാൻ കാരണമാകും.


അപേക്ഷകർക്ക് www.lbscentre.keral.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് “Various allotments” ക്ലിക്ക് ചെയ്ത് “admission to certificates course in pharmacy (homeopathy)-2024” എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്തു അപേക്ഷ പൂർത്തിയാക്കാം.

യോഗ്യത: 50 ശതമാനം മാർക്കോടെ SSLC യോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. 2024 ജനുവരി ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം ഉയർന്ന പ്രായപരിധി 33 വയസ്സ്. സർവീസ് കോട്ടയിൽ ഉള്ളവർക്ക് ഉയർന്ന പ്രായപരിധി 48 വയസ്സാണ്.


അപേക്ഷ ഫീസ് 400 രൂപ (SC/ST – 200 രൂപ). അപേക്ഷ ഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ അപേക്ഷ സമർപ്പണ സമയത്ത് ലഭിക്കുന്ന ചലാൻ മുഖേനയോ അടക്കാവുന്നതാണ്. ചലാനിലൂടെ അപേക്ഷ ഫീ സമർപ്പിക്കുന്നവർ കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ ആഗസ്റ്റ് 9 ആം തീയതിവരെ അടയ്ക്കാവന്നതാണ്.

യോഗ്യത പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നത്. 56 സീറ്റുകളാണ് ഓരോ ഹോമിയോ മെഡിക്കൽ കോളേജുകളിലും ലഭ്യമായിട്ടുള്ളത്. അപേക്ഷാ സമർപ്പണത്തിന് ശേഷം പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുവാനോ സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ആഡ് ചെയ്യുന്നതിനോ സാധിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ പ്രോസ്പെക്ടസ് എന്നിവ ലഭിക്കുവാനും www.lbscentre.keral.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഹെൽപ്പ് ലൈൻ നമ്പർ : 0471 2560361,2560363.

Leave a Reply

Your email address will not be published. Required fields are marked *