ജർമനിയിൽ ഉപരിപഠനം

100
1

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈയിടെ പങ്കുവെച്ച കണക്കുകള്‍ പ്രകാരം 21,000 ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയില്‍ പഠിക്കുന്നുണ്ട്. പൊതു സര്‍വ്വകലാശാലകളില്‍ സൗജന്യമായി പഠിക്കാം എന്നതാണ് ജര്‍മ്മനിയെ ഇന്ത്യക്കാരുടെ ഇഷ്ടയിടങ്ങളില്‍ ഒന്നാക്കുന്നത്. ഇത്തരത്തിലുള്ള മുന്നൂറോളം സര്‍വകലാശാലകളിലായി ആയിരത്തോളം കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാം.


ഇംഗ്ലീഷിലും കോഴ്‌സുകള്‍ ലഭ്യമാണെങ്കിലും, അവിടെ ജോലി ലഭിക്കാനും ഭാവി സുരക്ഷിതമാക്കാനും നല്ലത് ജര്‍മ്മന്‍ ഭാഷയില്‍ പഠിക്കുന്നതാണ്.
സ്വകാര്യ സര്‍വ്വകലാശാലകളാണ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത് എങ്കില്‍ 500-1500 യൂറോയോ അതിലധികമോ ഓരോ സെമസ്റ്ററിനും നല്‍കേണ്ടിവരും.


കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരങ്ങള്‍ ഏറെയാണ്. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസം തേടി പോകുന്നവരാണ് മറ്റൊരു കൂട്ടര്‍. പോളിടെക്ക്‌നിക്ക് കോഴ്‌സുകള്‍ പഠിച്ച ശേഷം വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ലഭിച്ച് ജര്‍മ്മനിയിലേക്ക് പോകുന്നവരും ഉണ്ട്. മെഡിക്കല്‍, ടെക്ക്‌നിക്കല്‍, ഐടി രംഗങ്ങളിലാണ് കൂടുതല്‍ അവസരങ്ങളെങ്കിലും ഹ്യുമാനിറ്റീസ് വിഷയങ്ങളിലടക്കം അവസരങ്ങള്‍ ജര്‍മ്മനിയിലുണ്ട്.

ജര്‍മ്മന്‍ ഭാഷയെന്ന കടമ്പ
ഐ.ഇ.എല്‍.ടി.എസിന് സമാനമായി ജര്‍മ്മന്‍ ഭാഷയിലുള്ള പ്രവീണ്യം തെളിയിക്കുന്ന ഒരു കൂട്ടം പരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും കടന്നു പോകേണ്ടതുണ്ട്. എ1, എ2, ബി1,ബി2, സി1 ഇങ്ങനെ ഓരോ ഘട്ടത്തിലും വിവിധ പരീക്ഷകളാണ് ഉള്ളത്. സാധാരണ രീതിയില്‍ ബി2 ലെവലാണ് ജര്‍മ്മനിയിലെ പല സ്ഥാപനങ്ങളും നിബന്ധനയായി വെക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍, ഡിമാന്‍ഡ് അനുസരിച്ച് എ1 യോഗ്യതയുള്ളവര്‍ മുതല്‍ ജോലി ലഭിക്കും. ജര്‍മ്മന്‍ ഭാഷ പഠിക്കുന്നതിനും ഈ പരീക്ഷകള്‍ എഴുതുന്നതിനുമായി ഏകദേശം 1.5 ലക്ഷം രൂപയോ അതിന് മുകളിലോ ചെലവ് പ്രതീക്ഷിക്കാം.

ഇന്ത്യക്കാർ ധാരാളമുള്ള ജര്‍മ്മനിയിലെ പ്രധാനപ്പെട്ട ചില സര്‍വ്വകലാശാലകള്‍

  1. University of Cologne
  2. Ludwig Maximilians University Munich (LMU)
  3. Goethe University Frankfurt
  4. RWTH Aachen University
  5. University of Münster
  6. Ruhr University Bochum
  7. University of Duisburg-Essen
  8. Universität Hamburg
  9. FAU Erlangen-Nürnberg
  10. Technical University of Munich (TUM)
  11. University of Würzburg

Leave a Reply

Your email address will not be published. Required fields are marked *

One thought on “ജർമനിയിൽ ഉപരിപഠനം

  1. Your point of view caught my eye and was very interesting. Thanks. I have a question for you.