ജെമിനിസം

1
സ്ക്രീൻ വെളിച്ചം
ഉമ്മയുടെ കഥകളെല്ലാം
നിഴലിലായി

2
ചാറ്റ്ബോട്ടിനോട്
കുട്ടിമനം സംസാരിക്കും
മുറ്റം മൗനം

3
വിരൽത്തുമ്പിൽ
ലോകം മുഴുവൻ ഉണരുമ്പോൾ
ബാല്യം ഉറങ്ങും

4
മഴപ്പാട്ടുകൾ
മൊബൈലിൽ മറഞ്ഞുപോയ്
മുറ്റം കാത്തു നിൽക്കും.