ഗസ്സയിലെ മക്കൾക്ക് വേണ്ടി
നീ പ്രാർത്ഥിക്കാറുണ്ടോ?!
അവർക്കായി എന്ത് ചെയ്‌തെന്ന് പടച്ചവൻ
ചോദിച്ചാൽ എന്തുണ്ട് പറയാൻ?!
ഫലസ്തീനിനു വേണ്ടി നിന്റെ
കണ്ണുനീർ പൊടിഞ്ഞിട്ടുണ്ടോ?!
നിന്റെ മക്കളോട് പറയാറുണ്ടോ
ഗസ്സയിലെ കുരുന്നുകളുടെ നോവും വേദനയും..
അവരോട് പറയാറുണ്ടോ
ആ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ?!
നീ സ്വാർത്ഥയാണ്!
നിനക്ക് ആലോചിക്കാൻ നിന്റെ കാര്യങ്ങൾ മാത്രം…
നീ ആശങ്കപ്പെടുന്നത് നിന്റെ കാര്യങ്ങളിൽ മാത്രം..
നിന്റെ പ്രാർത്ഥന പോലും നിനക്ക് വേണ്ടി മാത്രം…
വിഭവങ്ങൾ നീ തിരയുന്നതിനിടയിൽ
വിശപ്പ് തീർക്കാൻ തിരയുന്ന കുഞ്ഞു
മുഖങ്ങളെയെങ്കിലും
ഓർക്കാൻ മറക്കാതെ നോക്ക്!
ഇനിയും വയ്യ,
ഈ കാഴച്ചകൾ കാണാൻ,
ഈ ദുരിതം കേൾക്കാൻ
ഇലാഹേ നീ കനിയണേ..
ഗസ്സ ഒറ്റപ്പെടുകയാണ്..!??