ഫ്രീലാൻസ് ജോലികളുടെ കാലം

732
1

വീട്ടിൽ ഇരുന്ന് വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന നിരവധിയാളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും എന്തൊക്കെ ജോലികൾ ഫ്രീലാൻസായി ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമായ ധാരണയുള്ളവർ ചുരുക്കമാണ്. ഇത്തരക്കാർക്കായി നിലവിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ചില ഫ്രീലാൻസ് ജോലികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. കോവിഡ് കാലത്ത് പതിനായിരങ്ങൾക്ക് ഒരു ഭാഗത്ത് ജോലി പോയപ്പോൾ മറുഭാഗത്ത് ആയിരങ്ങൾക്ക് ആശ്വാസമായത് ഫ്രീലാൻസ് ജോലിയായിരുന്നു എന്നതാണ് സത്യം.

നിലവിൽ ഡിമാൻ്റുള്ള മേഖലകൾ.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പെർട്ട്:

സ്റ്റാര്‍ട്ടപ്പുകളടക്കമുള്ള കമ്പനികള്‍ക്ക് ഏറെ ആവശ്യമുള്ളതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനം. സേര്‍ച്ച് എന്‍ജിനുകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ സാന്നിധ്യമാകാന്‍ കമ്പനികള്‍ മിടുക്കരായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (SEO), സേര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ് (SEM) ആഴത്തിലുള്ള അറിവ് ഈ ജോലിക്ക് ആവശ്യമാണ്. വീഡിയോ നിര്‍മാണത്തിലും മാര്‍ക്കറ്റിംഗിലും മികവ് കാട്ടണം. ഗൂഗ്ള്‍ അനലിറ്റിക്‌സ്, മാസ് പ്രോ തുടങ്ങിയ അനലിറ്റിക്കല്‍ ടൂള്‍സ് നന്നായി കൈകാര്യം ചെയ്യാനുമാവണം.

പ്രതിവര്‍ഷം 5.74 ലക്ഷം രൂപ മുതല്‍ 9.60 ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുന്ന ജോലിയാണിത്. അപ് വര്‍ക്ക് (up work)പോലുള്ള ഫ്രീലാന്‍സിംഗ് പ്ലാറ്റ്‌ഫോമുകളില്‍ പ്രൊഫഷണല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റര്‍ 10-60 ഡോളര്‍ മണിക്കൂറിന് ഈടാക്കുന്നുണ്ട്.

വെബ് ഡെവലപര്‍:

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുന്നവരെ എല്ലാ കമ്പനികള്‍ക്കും ആവശ്യമുണ്ട്. മികച്ച ഡിസൈനിംഗ് കഴിവുകളും യുസര്‍ ഇന്റര്‍ഫേസ്, യൂസര്‍ എക്‌സ്പീരിയന്‍സ് നൈപുണ്യവും ഈ ജോലിക്ക് ആവശ്യമുണ്ട്. ബാക്ക് എന്‍ഡ് ഡെവലപ്‌മെന്റില്‍ പരിചയം വേണം. എച്ച്ടിഎംഎല്‍, ജാവ സ്‌ക്രിപ്റ്റ് എന്നിവയില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം.

പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് സ്ഥാപനമായ ലിങ്ക്ഡ്ഇന്‍ പ്രകാരം ഫ്രീലാന്‍സ് വെബ് ഡെവലപ്പര്‍ ഇന്ത്യയില്‍ 37500 രൂപ പ്രതിമാസം നേടുന്നുണ്ട്.

കണ്ടന്റ് റൈറ്റർ:

ആളുകളെ ആകര്‍ഷിക്കുന്ന കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ കോര്‍പ്പറേറ്റുകള്‍ വരെ അവസരമുണ്ട്. എല്ലാം ഡിജിറ്റല്‍ ആകുന്ന ഇക്കാലത്ത് ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. നന്നായി എഴുതാനും എഡിറ്റ് ചെയ്യാനുമുള്ള കഴിവുണ്ടായിരിക്കണം. വെര്‍ബല്‍, കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ നൈപുണ്യം ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ കണ്ടന്റ് പ്ലാറ്റ്്‌ഫോമുകള്‍ക്ക് ആവശ്യമായ രീതിയില്‍ എഴുതാനറിയുന്നവര്‍ക്ക് കൂടുതല്‍ ഡിമാന്‍ഡാണ്. പേ-സ്‌കെയില്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ കണ്ടന്റ് റൈറ്റര്‍മാര്‍ 487.22 രൂപ മണിക്കൂറില്‍ സമ്പാദിക്കുന്നുണ്ട്.

ഗ്രാഫിക് ഡിസൈനർ:

മികച്ച ഡിസൈനര്‍മാര്‍ക്ക് എവിടെയും അവസമുണ്ട്. ഡിസൈന്‍ ചെയ്യാനുള്ള സൃഷ്ടിപരമായ മനസ്സും, ഏറ്റവും മികച്ചത് കസ്റ്റമർക്ക് നല്‍കാനുള്ള പ്രാപ്തിയും ഉണ്ടാകണം. അഡോബ് ക്രിയേറ്റീവ് ക്ലൗഡ്, ഫോട്ടോഷോപ്പ് എന്നിവയില്‍ നല്ല അവഗാഹം ഉണ്ടായിരിക്കണം. പേ-സ്‌കെയ്ല്‍ കണക്കുപ്രകാരം ഇന്ത്യയില്‍ മണിക്കൂറിന് 295 രൂപ ഗ്രാഫിക് ഡിസൈനര്‍മാര്‍ നേടുന്നുണ്ട്. 5.22 ലക്ഷം വരെ വാര്‍ഷിക പ്രതിഫലം നേടുന്നവരുമുണ്ട്.

ബ്ലോക്ക് ചെയ്ന്‍ ഡെവലപ്പര്‍:

പൊതുവേ പുതിയ സങ്കേതമാണിത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, റീറ്റെയ്ല്‍ തുടങ്ങി മിക്ക മേഖലകളിലും ഇപ്പോള്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുന്നുണ്ട്. ഉയര്‍ന്ന ആവശ്യകതയും എന്നാല്‍ പ്രൊഫഷണലുകളുടെ കുറവും ഈ മേഖലയെ വലിയ പ്രതിഫലം ലഭിക്കുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്.

സോഫ്റ്റ് വെയര്‍ ഡെവല്പമെന്റിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഡാറ്റ സ്ട്രക്ചറിംഗ്, അല്‍ഗോരിതം എന്നിവയില്‍ ആഴത്തിലുള്ള അറിവുണ്ടാകണം. സി പ്ലസ് പ്ലസ്, ജാവ, ജാവ സ്‌ക്രിപ്റ്റ്, പിഎച്ച്പി തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷ നന്നായി കൈകാര്യം ചെയ്യാനാവുന്നവര്‍ക്കും ക്രിപ്‌റ്റോഗ്രാഫിയും അറിയുന്നവര്‍ക്ക് ശോഭിക്കാനാകും.

4.75 ലക്ഷം രൂപ മുതല്‍ 7.93 ലക്ഷം രൂപ വരെ പ്രതിവര്‍ഷം ഇതിലൂടെ നേടാനാകും

ഉപകാരപ്രദമായ വെബ് സൈറ്റുകൾ:

പണിയില്ല എന്ന് കരുതി വിഷമിക്കണ്ട; കഴിവുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഫ്രീലാൻസറായി നിത്യച്ചിലവിന് വക കണ്ടെത്താനാകും. ഒന്ന് ശ്രമിച്ച് നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

One thought on “ഫ്രീലാൻസ് ജോലികളുടെ കാലം

  1. Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.