ഫുട്ബോൾ കോച്ചാകാൻ താൽപര്യമുണ്ടോ?

441
0

ഇന്ത്യയിലെ ഒരു മികച്ച പ്രൊഫഷണൽ കോച്ചാകാൻ ആഗ്രഹിക്കുന്ന ഒരാൾ പ്രധാനമായും 6 സർട്ടിഫിക്കറ്റ് / ഡിപ്ലോമകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

  • 1. AIFF E certificate
  • 2. AIFF D certificate
  • 3. AFC C Diploma
  • 4. AFC B Diploma
  • 5. AFC A Diploma
  • 6. AFC Pro Diploma

1. AIFF E സർട്ടിഫിക്കറ്റ്

പ്രൊഫഷണൽ കോച്ചാവാനുള്ള ആദ്യത്തെ പടിയാണ് E ലൈസൻസ്. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നൽകുന്ന ഈ ലൈസൻസിന് 18 വയസ്സായ ഏതൊരാൾക്കും അപേക്ഷിക്കാം. നാല് ദിവസം മാത്രം നീണ്ടുനിൽക്കുന്ന കോഴ്സാണ്. കോഴ്സ് നടത്തുന്ന അസോസിയേഷന്റെ ചെലവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കോഴ്സ് ഫീ. E ലൈസൻസുള്ള കോച്ചുമാർക്ക് 6 മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ പരിശീലിപ്പിക്കാൻ സാധിക്കും.

2. AIFF D സർട്ടിഫിക്കറ്റ്

E ലൈസൻസ് ലഭിച്ച ഒരാൾക്ക് AIFF D സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതാണ്. കുറഞ്ഞ പ്രായം 18. 6 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ്, സെഷൻ പ്ലാനിങ്, ലോഗ്ബുക്ക്‌ നിർമാണം എന്നിവ പാസായാലേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ലൈസൻസ് നേടുന്നവർക്ക് സ്കൂൾ ടൂർണമെന്റുകൾ,  സംസ്ഥാന-ജില്ലാ ഫുട്ബോൾ ലീഗുകളിൽ പങ്കെടുക്കുന്ന ടീമുകളെ പരിശീലിപ്പിക്കാം. കോഴ്സ് ഫീ 3000 + മറ്റു ചെലവുകള്‍

3. AFC C ഡിപ്ലോമ

C ലൈസൻസും അതിന്റെ ഉയർന്ന ലൈസൻസുകളും നൽകുന്നത് Asian Football Confederation (AFC) ആണ്. D ലൈസൻസ് ലഭിച്ചവർ C ലൈസൻസിന് അപേക്ഷിക്കുന്നതിന് മുമ്പായി ആറുമാസത്തെ കോച്ചിംഗ് പരിചയം നേടേണ്ടതുണ്ട്. 12 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സ് രണ്ട് മോഡ്യൂളുകളായി തിരിച്ചിട്ടുണ്ട്. മോഡ്യൂളുകൾക്കിടയിൽ രണ്ടുമാസത്തെ ബ്രേക്ക് ഉണ്ടാകും. ഇതിൽ പ്രാക്ടിക്കൽ തിയറി സെഷനുകൾ ഉൾക്കൊള്ളുന്നുണ്ട്. മൂന്നു പ്രാക്ടിക്കൽ ടെസ്റ്റ്, രണ്ട് തിയറി പരീക്ഷകൾ, ലോ ഓഫ് ദി ഗെയിം ടെസ്റ്റ്‌ എന്നിവ പാസായാൽ C ലൈസൻസ് ലഭിക്കും. C ലൈസൻസ് ലഭിക്കുന്നവർക്ക് കോച്ചുമാരെ പരിശീലിപ്പിക്കാനുള്ള അംഗീകാരം ലഭിക്കും. കോഴ്സ് ഫീ: 12,500 + മറ്റു ചെലവുകൾ.

4. AFC B ഡിപ്ലോമ

C ലൈസൻസ് നേടിയവർക്ക് മാത്രമേ B ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ. മാത്രമല്ല, B ലൈസന്‍സ് നേടിയതിന് ശേഷം 2 വര്‍ഷത്തെ കോച്ചിംഗ് പരിശീലനം നേടിയതിന് ശേഷമാണ് C ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. അപേക്ഷകന് ചുരുങ്ങിയത് 20 വയസ്സ് പ്രായം ഉണ്ടായിരിക്കണം. 19 ദിവസമാണ് കോഴ്സ് കാലാവധി. ഇതിനെ മൂന്നു മോഡ്യൂളുകളായി തിരിച്ചിട്ടുണ്ട് (7+7+5 days). ഓരോ മോഡ്യൂളുകൾക്കിടയിലും രണ്ടുമാസത്തെ ബ്രേക്ക് ഉണ്ടായിരിക്കും. AIFF അല്ലെങ്കിൽ സംസ്ഥാന അസോസിയേഷനുകൾ ആയിരിക്കും കോഴ്സ് നടത്തുക. പ്രാക്ടിക്കൽ ടെസ്റ്റ്, തിയറി ടെസ്റ്റ്, ഡെസേർട്ടേഷൻ, അസൈൻമെന്റുകൾ, പ്ലാനിങ് ടാസ്ക്കുകൾ, ലോഗ് വർക്കുകൾ എന്നിവ പാസായാൽ മാത്രമേ ബി ലൈസൻസ് ലഭിക്കുകയുള്ളൂ. കോഴ്സ് ഫീ: 15,000 + മറ്റു ചെലവുകൾ

5. AFC A ഡിപ്ലോമ

ഇന്ത്യയിലെ ഒരു കോച്ചിന് നേടാവുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ലൈസൻസാണ് AFC A ഡിപ്ലോമ. B ലൈസൻസ് നേടിയതിനു ശേഷം ഒരു വർഷത്തെ കോച്ചിംഗ് പരിചയം സ്വായത്തമാക്കിയവർക്കാണ് A ലൈസൻസിന് അപേക്ഷിക്കുവാൻ സാധിക്കുക. അപേക്ഷകന് ചുരുങ്ങിയത് 22 വയസ്സ് പ്രായം ഉണ്ടായിരിക്കണം. മൂന്ന് മോഡ്യൂളുകളിലായി 24 ദിവസമാണ് കോഴ്സിന്റെ കാലാവധി (9+9+6). ഓരോ മോഡ്യൂളുകൾക്കിടയിലും രണ്ടുമാസത്തെ ബ്രേക്ക് ഉണ്ടായിരിക്കും. പ്രാക്ടിക്കൽ ടെസ്റ്റ്‌, തിയറി ടെസ്റ്റ്, എഴുത്തു പരീക്ഷ, ഡെസേർട്ടേഷൻ, ലോഗ് ബുക്ക് തയ്യാറാക്കൽ, പ്ലാനിങ് ടാസ്ക് എന്നീ കടമ്പകൾ കടന്നവർക്ക് മാത്രമേ ‘എ’ ലൈസൻസ് ലഭിക്കുകയുള്ളൂ. A ലൈസൻസ് നേടിയവർക്ക് ഇന്ത്യയിലെ പ്രമുഖ ടൂർണമെന്റുകളായ ഐ.എസ്.എൽ, ഐ ലീഗ് എന്നിവയിലെ ക്ലബ്ബുകളെ പരിശീലിപ്പിക്കാം. ഇന്ത്യൻ ദേശീയ ടീമുകളെ പരിശീലിപ്പിക്കുവാനും A ലൈസൻസ് മതിയാകും. കോഴ്സ് ഫീ: 25,000 + മറ്റു ചെലവുകൾ

6. AFC PRO ഡിപ്ലോമ

ഇന്ത്യയിലെ ഒരു കോച്ചിന് നേടിയെടുക്കാവുന്ന ഏറ്റവും ഉയർന്ന ലൈസൻസാണ് AFC PRO ഡിപ്ലോമ. A ലൈസൻസ് നേടിയതിനു ശേഷം ഒരു വർഷത്തെ കോച്ചിംഗ് പരിചയം സ്വായത്തമാക്കിയവർക്കാണ് PRO ലൈസൻസിന് അപേക്ഷിക്കുവാൻ സാധിക്കുക. അപേക്ഷകന് ചുരുങ്ങിയത് 24 വയസ്സ് പ്രായം ഉണ്ടായിരിക്കണം. അഞ്ച് മോഡ്യൂളുകളിലായി 36 ദിവസമാണ് കോഴ്സിന്റെ കാലാവധി. പ്രാക്ടിക്കൽ ടെസ്റ്റ്‌, തിയറി ടെസ്റ്റ്, ഡെസേർട്ടേഷൻ, ലോഗ് ബുക്ക് തയ്യാറാക്കൽ, പ്ലാനിങ് ടാസ്ക് എന്നീ കടമ്പകൾ കടന്നവർക്ക് മാത്രമേ PRO ലൈസൻസ് ലഭിക്കുകയുള്ളൂ. PRO ലൈസൻസ് നേടിയവർക്ക് സീനിയര്‍ ദേശീയ ടീമിനെയും പ്രൊഫഷണല്‍ ക്ലബ്ബുകളെയും പരിശീലിപ്പിക്കാം. ലൈസന്‍സിന്റെ കാലാവധി 3 വര്‍ഷമാണ്. കോഴ്സ് ഫീ: 3,00,000 + മറ്റു ചെലവുകൾ

Leave a Reply

Your email address will not be published. Required fields are marked *