എന്തുകൊണ്ട് വോട്ടു ചെയ്യണം ?

475
3

ഞാൻ വോട്ട് ചെയ്യണോ? ചെയ്തിട്ട് എനിക്ക് ഗുണമുണ്ടോ? ആർക്ക് ചെയ്താലും ആര് ജയിച്ചാലും ആര് ഭരിച്ചാലും കണക്ക് തന്നെ. ഈ നാടിന് യാതൊരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. നമ്മുടെ മനസ്സിലും പലരുടെ വാക്കുകളിലും ആയി ഈ ഒരു ഇലക്ഷൻ കാലത്തും മറ്റു പല ഇലക്ഷൻ കാലഘട്ടങ്ങളിലും കേട്ട് വരാറുള്ള ചോദ്യങ്ങളും അനുമാനങ്ങളും ആണിവയെല്ലാം.

നാടിന് വികസനം സംഭവിച്ചാലും അപചയം സംഭവിച്ചാലും ജനങ്ങൾ എന്ന നിലയിൽ ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്ന മനുഷ്യർ എന്ന നിലയിൽ രാജ്യത്തിൻ്റെ നിയമ നിർമാണ വ്യവസ്ഥയിലും അതിൻ്റെ മാറ്റ തിരുത്തലുകളിലും നമുക്ക് ഇടപെടാൻ പല മാർഗങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയ അടക്കി വാഴുന്ന ഈ ഒരു കാലഘട്ടത്തിൽ പ്രായ വ്യത്യാസം ഇല്ലാതെ അതിനെതിരെ മുതിരുന്ന ജനത ആണ് ഇപ്പോൾ ഉള്ളത്. പക്ഷേ അതിനെല്ലാം ഒരു പരിധി ഉണ്ട്. പല പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഒന്നും അല്ലാത്ത നിലയിലേക്ക് നിലച്ച് പോയത് കുറെ കാലങ്ങൾ ആയി നമ്മൾ കണ്ടതാണ്. അത് എത്ര മികച്ച ജനാധിപത്യ രാജ്യത്തിൽ ആണ് ജീവിക്കുന്നത് എന്ന് പറഞ്ഞാലും ശരി, ഭരിക്കുന്ന സർക്കാരിന് ആ പ്രതിഷേധത്തെ മുഖവിലക്ക് എടുക്കാൻ സാധിക്കുകയും അതിനു അനുയോജ്യമായ തീരുമാനം എടുക്കാൻ സാധിക്കുകയും വേണം. അല്ലെങ്കിൽ അത് ആ ഒരു സർക്കാരിൻ്റെ തോൽവി അല്ല മറിച്ച് അത് ഒരു ജനാധിപത്യ തോൽവി ആണ്.

ഇന്ത്യൻ ഭരണഘടനയിലെ “Right to information act” പ്രകാരം ഏതൊരു പൗരനും സർക്കാരിനെ ചോദ്യം ചെയ്യാനും സർക്കാരിൻ്റെ പ്രവർത്തനത്തിൽ സുതാര്യത മനസ്സിലാക്കാനും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നണ്ടോ എന്ന് അറിയാനും സർക്കാരിലെ അഴിമതി പ്രവർത്തനങ്ങൾ അറിയുവാനും സാധിക്കുന്നു. അതെല്ലാം ഉപയോഗപ്പെടുത്തി രാഷ്ട്രീയ പാർട്ടികളിലെ പങ്കാളിത്തമോ മറ്റു കാര്യലാഭങ്ങളോ മുഖവിലക്ക് എടുക്കാതെ നമ്മുടെ രാജ്യത്തിന് ചേർന്ന ഒരു അനുയോജ്യ സർക്കാർ വരുവാൻ നമുക്ക് ഉപയോഗികാൻ കഴിയുന്ന ആയുധമാണ് “വോട്ട്”. ആ ഒരു വോട്ട് വിലയേറിയത് ആകണോ വേണ്ടേ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശവും നമുക്കുണ്ട്. ചിന്തിച്ചും യുക്തി ഉപയോഗിച്ചും ചെയ്യുന്ന ഒരു വോട്ട് അതാവണം നമ്മുടെ വോട്ട്. വെറുതെ അമർത്തുന്ന ഒരു വോട്ട് എന്നത് അസാധു ആയ ഒരു വോട്ടിനു തുല്യമാണ്. അടുത്ത അഞ്ച് കൊല്ലം ഈ കഴിഞ്ഞ പോലെ തന്നെ ആവണോ വേണ്ടയോ? നമുക്ക് തീരുമാനിക്കാം. അങ്ങനെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മുടെ വോട്ട് നിറവേറ്റാൻ നമുക്ക് സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

3 thoughts on “എന്തുകൊണ്ട് വോട്ടു ചെയ്യണം ?

  1. · April 25, 2024 at 2:43 pm

    SUPERB

  2. Masha allah…, Great ???

  3. Your point of view caught my eye and was very interesting. Thanks. I have a question for you.