എല്ലാം മറന്ന് ആശ്വാസമായിരിക്കണം
മുഖപുഞ്ചിരി മായുമന്ന്
ചുണ്ടിലെ ശബ്ദവും കേൾക്കില്ലന്ന്
എല്ലാം നിലച്ച ആർത്ത നാദങ്ങളാൽ തീർത്ത നിശ്ചല ശരീരമന്ന് ഞാൻ
പറയാൻ ബാക്കി വെച്ച ആശയങ്ങൾ ഇനി എനിക്ക് സ്വന്തം
കണ്ട കിനാവുകളിനി ആർക്കുവേണ്ടി
കാണാത്ത സ്വപ്നങ്ങളിനി വരാതെയായി
പോയിമറഞ്ഞാൽ ആർക്കുവേണമീ ചേതനയറ്റ ശരീരം
യാത്ര ആസ്വാദ്യമായിരുന്നു അന്ന്
ഇന്നെല്ലാം തീർത്ത് പോവുന്നു
ജീവിതാന്ത്യം വരെ തീർത്ത സ്വപ്നക്കൂടിൽ വന്ന് തളിർത്തൊരു പുഷ്പ്പത്തിൻ ചെടി ഇന്ന് വർണ്ണങ്ങളാൽ തീർത്ത മഴവില്ലായിരിക്കുന്നു
വർണ്ണങ്ങളെ പ്രണയിക്കാനിനി ഞാനില്ല
ഇത് തനിച്ചുള്ള യാത്രയാണ്
എന്റെ സ്വപ്നങ്ങളേ….
എല്ലാം ഒറ്റക്കടക്കിപ്പിടിച്ചൊരു യാത്ര പോവുന്നു
മറയുന്നുയെൻ ആഗ്രഹങ്ങളെ ബാക്കിയാക്കി
പോവാതിരിക്കാൻ വയ്യെന്റെ ജീവനേ
എല്ലാം തീർക്കുന്ന യാത്രയാണിത്
എല്ലാം മായുന്ന വലിയ യാത്ര