അനന്തസീമകളിൽ നീരാടുന്ന
സൂര്യദേവന്റെ അവസാന കിരണവും
ആഴിയിൽ വീണവനസ്തമിക്കുമ്പോൾ,
തിരികെ വീണ്ടും വരുമെന്നെ
പ്രണയിക്കുവാൻ എന്ന് കരുതുന്ന
സൂര്യകാന്തിപ്പുഷ്പം വസിക്കുന്ന തോട്ടം
അവിടെ ഞാൻ ഒറ്റയ്ക്ക് നിൽപ്പൂ…
കാലമുരുളുമ്പോൾ,
നേരമൊരുളാതെ,
പാതിയും മടുത്തുപോയ എന്റെ
ജീവിതഗന്ധിയിൽ ഇത്ര മതി…
ഈ നിശ മാത്രം
ഇനിയില്ല കാലം…