പെയ്തൊഴിഞ്ഞ ഇടനാഴിയിലൂടെ ഇനിയും നടക്കണം
ഇരുൾ വിരിച്ച വഴിയിൽ തനിച്ചിറങ്ങണം
നടന്ന വഴിയിലെ ഓർമ്മകളെ ചികഞ്ഞു നോക്കണം
നാട്ടിൻ പുറത്തെ നന്മയെ മാറോട് ചേർക്കണം
മഴത്തുള്ളികൾ തങ്ങി നിൽക്കും പുൽമേടുളിൽ കാലൊന്നു നനക്കണം
ഓർമ്മയുടെ വേലിക്കെട്ടിൽ പൂത്തുലഞ്ഞ സൗഹൃദപ്പൂക്കളെ ചേർത്ത് പിടിക്കണം
രുചിയൂറും ചായ തേടി കിലോമീറ്ററുകൾ താണ്ടണം
കലാലയ പിടിവാശിയിലേക്കൊന്ന് തിരിഞ്ഞു നടക്കണം
ഹോസ്റ്റലിലെ ആ പിഞ്ഞാണ ശബ്ദങ്ങളൊന്നു കേൾക്കണം
കേൾക്കാൻ കൊതിച്ച വാക്കുകൾക്ക് കാതോർക്കണം
വരാന്തയിലെ പുലർകാല കാഴ്ച്ചകൾ ഇനിയും കാണണം
മൈതാനത്തെ പിടി വാശികളിൽ പങ്കുചേരണം
കൗതുകങ്ങൾ മനസ്സിലൂട്ടി ഉണരാസ്വപ്നം കാണണം
തീരായാത്രയായ് മനം നിറഞ്ഞാടണം
പൂക്കണം, പുൽകണം, കൊഴിയണം
