ഓർക്കാൻ നീ എന്നും കൂടെ
ഉള്ളിൽ ആഗ്രഹം തോന്നിയ നിമിഷം
ആരുമില്ലെന്ന നേരം
ഒറ്റക്ക് ആയ നിമിഷം.
നാല് ചുമരിനിരുട്ടിൻ മൂലയിൽ
ഏകാന്തതയുടെ നിഴൽ വീശി
ഓർമ്മയിൽ നുണയുന്നു ഈ കാലം..
കാലമേ നീ എത്ര സുന്ദരം..
ദുഃഖമേ നീ എത്ര വേദന..
അവസ്ഥകൾ മാറ്റുന്ന കാലമേ
നീ എത്ര വശ്യത…
ഭാരം ചുമക്കുന്ന കഴുതയെ പോലെ
എന്തിനീ ദുഃഖം പേറുന്നു
ജീവിത ഭാരം കടലാസ് തോണിയെ പോലെ
വെള്ളത്തിൽ നീ ഒന്ന് ഒഴുക്കി വിടു…
കൂടെ പിറപ്പ് പോലെ ഉള്ളിലെ വേദന
എന്തിന് നീ വഹിക്കുന്നു
ഓടുന്ന സമയം പോലെ ദുഃഖത്തെ
നീ ഒന്ന് മറക്കാൻ ശ്രമിക്കൂ..