എഴുതുവാൻ കഴിയാത്തൊരു
കവിതയാണു നീ
ഉള്ളിൽ കിടന്നവ പെറ്റുപെരുക്കുന്നു
ഈ മനസ്സിൻ്റെയേതോ കോണിൽ
ഇമ്പമാം നിലാവത്തെന്നെ മയക്കുന്ന രാത്രി മഴയാണു നീ
നിൻ വളതുണ്ടുകൾ എൻ മനസ്സിൻ
മഴവില്ലിനോടു ഞാൻ കോർത്തു വച്ചിട്ടുണ്ട്
അനർഗളമായ് നിന്നിൽ നിന്നൊഴുക്കുന്ന
കാന്തികതരംഗങ്ങൾ എന്നെ വല്ലാതെ ആകർഷിക്കുന്നു
പച്ചില ചാർത്തുകളിൽ മഞ്ഞുവീഴുമ്പോൾ
സ്വർണ്ണമേരുക്കൾപറന്നുയരുമ്പോൾ
സൂര്യൻ പരമമായ സത്യത്തെ പ്രാപിക്കുമ്പോൾ
എൻ്റെ ദുഖം ഇരുട്ടായ് പരക്കുമ്പോൾ
നീയെന്ന ചക്രവാളത്തിൽ ഞാൻ അലിഞ്ഞ് ചേരും