ആഴിയുടെ ആഴങ്ങളിൽ
കണ്ണെത്തും ദൂരത്തെല്ലാം
തുളച്ചു കയറുന്ന ഇരുള് പടരുമ്പോഴാണ്
സ്വപ്നങ്ങൾക്ക് നിറങ്ങൾ പകരേണ്ടത്.
പറന്നുയരാൻ വലിയ ചിറകുകൾ വേണമെന്നില്ല,
ചെറുതെങ്കിലും കരുത്ത് ചോരാതെ
പതിയെ വിടർത്താനായാൽ മതി.
തല ചായ്ക്കാൻ ചുമലുണ്ടെങ്കിലേ
അറിയാതെയെങ്കിലും തല ചായൂ.
നിസ്സഹായത മുറ്റുന്ന നെടുവീർപ്പുകളാൽ
നിഴലുകൾ കൂട്ടിരുന്ന് തളർന്നിടം
നിറമുള്ള സ്വപ്‌നങ്ങളാൽ പൂത്ത് തളിർക്കും.