ചുവട്

പിച്ച വെച്ചു പഠിച്ച ചുവട്
ബാല്യങ്ങളുടെ ചുവട്ടിലേക്ക്
നടന്നു പോയ ചുവട്
ചെരുപ്പിനെ പുറത്തിരുത്തി
ക്ലാസിലേക്ക് കയറിപ്പോയ ചുവട്
ചുടു ചോരയുടെ കൗമാര ഭൂമിയിൽ പിഴച്ചു പോയ ചുവട്
പ്രിയതമയും പൈതങ്ങളും
പിന്തുടർന്ന ചുവട്
പ്രായം കുതിച്ചപ്പോൾ ചുളിവുകൾ കൊണ്ട് കിതച്ചു പോയ ചുവട്
ഇനി, പിച്ച വെച്ച മണ്ണിനെ കാത്തിരിക്കുന്ന ചലനമില്ലാത്ത ചുവട്

ചുവടുകൾ എന്നും ഓർമ്മകളാണ്, ഓർമയാകാൻ ചുവട് വെക്കും വരെ…