ചില്ലു കഷ്ണങ്ങൾ
ചിന്നി ചിതറി
മൂർച്ചയുള്ള ചില്ലിൻ
മുനകൾ രക്തം കൊതിച്ചുകൊണ്ട് ആർത്തിയോടെ തിളങ്ങി നിന്നു.
കത്തിജ്വലിക്കുന്ന സൂര്യനെക്കാൾ ഊഷ്ണമാകെയവിടെ പരന്നു.
സിരകളിലെ മദ്യചുവ ചിന്തയെ ചിതയിലേരിച്ചു.
ആർത്തിയോടെ ചോരയിൽ
കണ്ണു നട്ടിരുന്ന
ചില്ലിൻ മുനകൾ
ആരുടെയോ നെഞ്ചിൽ
ആഴ്‌നിറങ്ങി.
കത്തിജ്വലിച്ച സൂര്യനസ്തമിച്ചു
ഇരുൾ പരന്നു
ചാരമായിരുന്ന ചിന്തകളെ ഓർത്തെടുത്തപ്പോഴേക്കും
ഹൃദയം കാർമേഘങ്ങൾ
കൊണ്ട്മൂടിയിരുന്നു
ഇനി തിരി തെളിയിക്കാൻ
വെട്ടമില്ലെന്ന സത്യം നെറുകിൽ
കനലെരിയിച്ചു
വീട്ടിലെ വിളക്ക് തൻ കയ്യാൽ അണഞ്ഞിരിക്കുന്നു
ഇപ്പോഴാ പഴയത്തിളക്കമൊന്നും
മൂർച്ചയുള്ള ആ
ചില്ലുകഷ്ണങ്ങൾക്ക്
കാണാനില്ല.
രക്തകര പുരണ്ടിരുന്ന
ചെകുത്താൻ അട്ടഹസിച്ചു ചിരിക്കുന്നതായി
ചില്ലിലിപ്പോൾ
വ്യക്തമായി കാണാം..