ദരിദ്രകുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന സ്കോളര്‍ഷിപ്പാണ് സെൻട്രൽ സെക്ടര്‍ സ്കോളര്‍ഷിപ്പ്.
യോഗ്യത: പ്ലസ് ടു തലത്തിൽ 80 ശതമാനത്തിലധികം മാര്‍ക്കോടെ വിജയം കരസ്ഥമാക്കുകയും ഏതെങ്കിലുമൊരു ബിരുദ കോഴ്സിന് ഒന്നാം വര്‍ഷം ചേരുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കൽ, എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണൽ കോഴ്സെടുത്തവര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും.
റെഗുലറായി കോഴ്സ് ചെയ്യുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാവൂ. കറസ്പോണ്ടൻസ്/ ഡിസ്റ്റൻസ്/ ഡിപ്ലോമ കോഴ്സുകള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതല്ല. കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം കവിയരുത്.
പ്രായം: 18 നും 25 വയസ്സിനും ഇടയിലായിരിക്കണം പ്രായം.
അപേക്ഷ: നാഷണൽ സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ (NSP) www.scholarship.gov.in വഴി അപേക്ഷിക്കാവുന്നതാണ്.
മൊത്തം സ്കോളര്‍ഷിപ്പിന്റെ 50% പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ബിരുദതലത്തിൽ പ്രതിവർഷം 12,000/- രൂപയാണ് സ്‌കോളർഷിപ്പ് ലഭിക്കുക. ബിരുദാനന്തര ബിരുദ തലത്തിൽ 20,000/- സ്കോളര്‍ഷിപ്പായി ലഭിക്കും.