കേന്ദ്ര സർക്കാർ സർവ്വീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ഉദ്യോഗസ്ഥരാവുന്ന കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 3712 ഒഴിവുകളാണുള്ളത്. ഇപ്പോൾ അപേക്ഷിക്കാം.
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ, സെൻട്രൽ സെക്രട്ടറിയേറ്റ് സർവീസ്, രാഷ്ട്രപതി ഭവൻ, സെൻട്രൽ വിജിലൻസ് കമ്മീഷൻ, ഇൻറലിജൻസ് ബ്യൂറോ, മിനിസ്ട്രി ഓഫ് റെയിൽവേ, വിദേശകാര്യ മന്ത്രാലയം, ആർമി ഹെഡ് കോട്ടേഴ്സ്, ഇലക്ഷൻ കമ്മീഷൻ, സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, സെൻട്രൽ എക്സൈസ്, കസ്റ്റംസ്, ഇൻകം ടാക്സ്, പാസ്പോർട്ട് ഓഫീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെൻട്രൽ ബ്യൂറോ ഓഫ് ഇന്ത്യ, സെൻട്രൽ ബ്യൂറോ ഓഫ് നാർകോടിക്സ് തുടങ്ങിയ വ്യത്യസ്തങ്ങളായ കേന്ദ്ര ഗവൺമെൻറ് ഓഫീസുകളിലും ഡിപ്പാർട്ട്മെന്റുകളിലും മന്ത്രാലയങ്ങളിലും ട്രിബൂണറുകളിലുമാണ് നിയമനം ലഭിക്കുക.
യോഗ്യത
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ് യോഗ്യത. ഇപ്പോൾ പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 01.08.2024-നകം യോഗ്യത നേടിയാൽ മതി.
പ്രായം
01.08.2024 ന് 18-27 വയസ്. (അപേക്ഷകർ 02-08-1997- നുമുൻപോ 01-08-2006-നുശേഷമോ ജനിച്ചവരായിരിക്കരുത്). ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.
പരീക്ഷ
ടയർ-1, ടയർ-II എന്നിങ്ങനെ രണ്ട് പരീക്ഷകൾ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ടയർ ഒന്ന് പരീക്ഷയിൽ യോഗ്യത നേടിയാലാണ് ടയർ രണ്ട് അഭിമുഖീകരിക്കാനാവുക. ടയർ-1, ടയർ-II പരീക്ഷകൾ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും.
ടയർ ഒന്നിൽ ജനറൽ ഇന്റലിജൻസ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ 4 വിഷയങ്ങളാണുള്ളത് . 4 വിഷയങ്ങളിലും 25 വീതം ചോദ്യങ്ങൾ. ആകെ 100 ചോദ്യങ്ങൾക്ക് 200 മാർക്ക്.
ഒരു മണിക്കൂറാണ് പരീക്ഷാ സമയം.
ടയർ രണ്ടിൽ മൂന്ന് സെക്ഷനുകൾ ആണുള്ളത്. ആദ്യ സെക്ഷനിൽ മാത്തമാറ്റിക്കൽ എബിലിറ്റിയുടെ 30 ചോദ്യങ്ങളും റീസണിങ് ആൻഡ് ജനറൽ ഇൻറലിജൻസിന്റെ 30 ചോദ്യങ്ങളും ഉണ്ടാവും. ആകെ 60 ചോദ്യങ്ങൾക്ക് 180 മാർക്ക്. ഒരു മണിക്കൂറാണ് സമയം. രണ്ടാമത്തെ സെക്ഷനിൽ ഇംഗ്ലീഷ് ആൻഡ് ലാംഗ്വേജ് കോംപ്രിയൻഷൻ 40 ചോദ്യങ്ങളും ജനറൽ അവയർനസിന്റെ 20 ചോദ്യങ്ങളും ഉണ്ടാവും. ആകെ 60 ചോദ്യങ്ങൾക്ക് 180 മാർക്കാണ്. ഒരു മണിക്കൂറാണ് സമയം. മൂന്നാമത്തെ സെക്ഷനിൽ കമ്പ്യൂട്ടർ നോളജ് മൊഡ്യൂളിൽ ആകെ 15 ചോദ്യങ്ങൾക്ക് 45 മാർക്ക്. 15 മിനിറ്റാണ് സമയം. മൂന്ന് സെക്ഷനും ഒരേ ദിവസം തന്നെയാണ് പരീക്ഷ. ടയർ 2 പരീക്ഷയുടെ അതേ ദിവസം തന്നെ സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റ് കൂടി അഭിമുഖീകരിക്കേണ്ടതാണ്. ടൈപ്പിംഗ് ടെസ്റ്റിന് 15 മിനിറ്റാണ് സമയദൈർഘ്യം.
പരീക്ഷാ തീയതി: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ടയർ ഒന്ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലൈ 1 മുതൽ 12 വരെ നടക്കും.
പരീക്ഷാകേന്ദ്രങ്ങൾ
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഓരോ ഉദ്യോഗാർഥിക്കും മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.
അപേക്ഷാഫീസ്
വനിതകൾക്കും എസ്.സി., എസ്. ടി., വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി ഫീസ് അടയ്ക്കണം. മെയ് 8 വരെ ഫീസ് അടയ്ക്കാം.
അപേക്ഷ
ssc.gov.in എന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ പുതിയ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വൺ ടൈം രജിസ്ട്രേഷനു ശേഷമാണ് അപേക്ഷിക്കേണ്ടത്. നേരത്തെ പഴയ വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ നടത്തിയവർ പുതിയ വെബ്സൈറ്റിൽ പുതുതായി വൺടൈം രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
അവസാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 മെയ് 7.
കേന്ദ്ര സർക്കാർ സർവീസിൽ ഉയർന്ന പദവിയിലുള്ള ഒരു തസ്തികയിൽ എത്തിച്ചേരുക എന്ന ആഗ്രഹമുള്ളവർ കൃത്യമായ ലക്ഷ്യബോധത്തോടെ സിലബസ് അനുസരിച്ച് കഠിനാധ്വാനം ചെയ്തു പഠിക്കാൻ തയ്യാറാവണം. നിരന്തരമായ മോക് ടെസ്റ്റുകളിലൂടെ നില മെച്ചപ്പെടുത്തിയാൽ ലക്ഷ്യം സാക്ഷാത്കരിക്കാവുന്നതാണ്.
(ലേഖകൻ കരിയർ കൗൺസലറാണ്. 9447709121)
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.info/en/register?ref=JHQQKNKN