കേന്ദ്ര സായുധ പോലീസിൽ അസിസ്റ്റന്റ് കമാൻഡന്റാകാം

333
0

കേന്ദ്ര സായുധ പോലീസ് സേനകളിലെ (Central Armed Police Forces) അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് യൂണിയൻ പബ്ലിക്ക് സര്‍വീസ് കമ്മീഷൻ (യു.പി.എസ്.സി) അപേക്ഷ ക്ഷണിച്ചു. മെയ് 14 വരെ വരെ അപേക്ഷിക്കാം. ആകെ 506 ഒഴിവുണ്ട്.

കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന Border Security Force (BSF), Central Reserve Police Force (CRPF), Central Industrial Security Force (CISF), National Security Guard (NSG), Indo-Tibetan Border Police (ITBP), and Sashastra Seema Bal (SSB), Assam Rifles (AR) തുടങ്ങിയ 7 സായുധ പോലീസ് സേനകളിലെ ഗ്രൂപ്പ് A തസ്തികയായ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്കാണ് ഈ പരീക്ഷ മുഖേന നിയമനം നടത്തുന്നത്.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിജ്ഞാപനത്തിൽ സൂചിപ്പിച്ച ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. എൻ.സി.സിയിൽ B,C സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഇന്റര്‍വ്യൂ/ പേര്‍സണാലിറ്റി ടെസ്റ്റിൽ മുൻഗണന ലഭിക്കും.

പ്രായം: 20 – 25 വയസ്സ് വരെ. ഉയര്‍ന്ന പ്രായപരിധിയിൽ OBC കാര്‍ക്ക് മൂന്ന് വര്‍ഷവും SC/ST വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഇളവുണ്ടായിരിക്കും.

ഫീസ്: 200 രൂപ. വനിതകള്‍ക്കും SC/ST വിഭാഗക്കാര്‍ക്കും ഫീസില്ല.

പരീക്ഷാഘടന: OMR പരീക്ഷ, വിവരണാത്മക പരീക്ഷ, ഇന്റര്‍വ്യൂ, മെഡിക്കൽ പരിശോധന, കായികക്ഷമതാ പരീക്ഷ എന്നിവ ഉണ്ടായിരിക്കും.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: കൊച്ചി, തിരുവനന്തപുരം

അപേക്ഷ സമര്‍പ്പിക്കാൻ https://upsconline.nic.in സന്ദര്‍ശിക്കുക. വണ്‍ടൈം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവര്‍ അത് ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *