ഉമ്മ ഷവര്‍മ ഉണ്ടാക്കി.
ഉപ്പ കഴിച്ചില്ല,
ഞാന്‍ രണ്ടാമതൊരെണ്ണത്തിനും കൂടി തല്ലുണ്ടാക്കി.
അയലത്തെ വീട്ട്ന്ന് പിസ കിട്ടി.
ഉപ്പ കഴിച്ചില്ല,
കൂട്ടത്തിലെ വലിയ കഷണത്തിനു വേണ്ടി ഞാന്‍ തല്ലുണ്ടാക്കി.
കടയില്‍ നിന്ന് ബര്‍ഗര്‍ വാങ്ങി.
ഉപ്പ കഴിച്ചില്ല,
ഞാന്‍ ഉമ്മയുടേതില്‍ നിന്ന് മുക്കാനുള്ള പണി നോക്കി.
ഉമ്മ ചോറു വെച്ചു.
ഉപ്പ വയറു നിറയെ കഴിച്ചു,
ഞാന്‍ രാവിലത്തെ പത്തിരി വെച്ച് അഡ്ജസ്റ്റ് ചെയ്തു.
ഉമ്മ കപ്പ വേവിച്ചു.
ഉപ്പ വയറു നിറയെ കഴിച്ചു,
ഞാന്‍ ന്യൂഡില്‍സ് ഒരു പാക്ക് അകത്താക്കി.
ഉപ്പ കണ്ടം നിറയെ ചേമ്പ് വെച്ചു,
മുറ്റത്തെ പുല്ല് പറിക്കാന്‍ കുനിഞ്ഞ ഞാന്‍ പകുതി വെച്ച് നിവര്‍ന്നു.
ഉപ്പ കുന്നു കയറി പൂള പറിച്ചു,
പൂളച്ചാക്ക് എടുത്ത എന്‍റെ നടുവൊടിഞ്ഞു.
ഇന്നലത്തെ ബര്‍ഗറിന്‍റെ കഷണമൊരെണ്ണം ബാക്കി കാണുമോ?!