ബയോടെക്നോളജി പഠിക്കാം

236
0

ഗവേഷണ മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കുന്ന ആധുനിക ശാസ്ത്രശാഖയാണ് ബയോടെക്നോളജി. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ജൈവശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സംയോജിത ശാസ്ത്രമാണ്. ഫാര്‍മസ്യൂട്ടിക്കല്‍, ഇമ്മ്യൂണോളജി, വൈറോളജി,കൃഷി, മൃഗസംരക്ഷണം, ഭക്ഷണം, പരിസ്ഥിതിസംരക്ഷണം, വ്യവസായം തുടങ്ങി നിഖില മേഖലകളിലും ബയോടെക്നോളജിയുടെ വ്യാപ്തി വ്യാപിച്ചിട്ടുണ്ട്.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ ജീവജാലങ്ങളുടെ ഘടനയിലോ പ്രവര്‍ത്തനത്തിലോ മാറ്റങ്ങള്‍ വരുത്തി മാനവിക സമൂഹത്തിന് ഗുണകരമായ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ഒരു ബയോടെക്നോളജിസ്റ്റിന്റെ പ്രധാന ചുമതല.

ബയോടെക്നോളജിയിലെ ബിരുദം കൊണ്ട് മാത്രം മികച്ച കരിയറിലെത്തിച്ചേരുക പ്രയാസമാണ്. ഗവേഷണത്തിന് ഊന്നല്‍ നല്‍കുന്ന മേഖലയെന്ന നിലയ്ക്ക് വിഷയത്തില്‍ പി.ജിയും പിഎച്ച്ഡിയും പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മികച്ച കരിയര്‍ സാധ്യത തുറക്കപ്പെടും.

ജോലി സാധ്യതകള്‍:
● മെഡിക്കല്‍ സയന്റിസ്റ്റ്
● ബയോമെഡിക്കല്‍ എഞ്ചിനീയര്‍
● ബയോകെമിസ്റ്റ്
● മൈക്രോബയോളജിസ്റ്റ്
● എപിഡെമിയോളജിസ്റ്റ്
● ലാബ് ടെക്നീഷ്യന്‍സ്
● ഫുഡ് സേഫ്റ്റി ഓഫീസര്‍
● ലെക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ etc.

ബി.എസ്.സി ബയോടെക്നോളജിക്ക് ശേഷം:
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ സഹകരണത്തോടെ ബയോടെക്നോളജിയിലും അനുബന്ധ മേഖലയിലും (Agricultural, Molecular Biology, Marine, Animal, Medical Biotechnology, Molecular & Human Genetics) പിജി പ്രോഗ്രാമുകള്‍ (MSc/MTech) നടത്തുന്ന സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നിര്‍ണ്ണയിക്കുന്ന അഖിലേന്ത്യാ പരീക്ഷയാണ് Graduate Aptitude Test – Biotechnology (GAT-B).

IIT, JNU, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍, കേരള കാര്‍ഷിക സര്‍വകലാശാല, കുസാറ്റ് തുടങ്ങി രാജ്യത്തെ 63ഓളം സ്ഥാപനങ്ങളിലേക്ക് GAT-B സ്കോര്‍ പരിഗണിച്ചുവരുന്നു. GAT-Bയെ കുറിച്ച് കൂടുതലറിയാന്‍:
https://campuschat.media/graduate-aptitude-test/

മറ്റു സ്ഥാപനങ്ങളും കോഴ്സുകളും:
● MSc Medical Biotechnology: Rajiv Gandhi Institute of Information Technology & Biotechnology (Pune), Pravara Rural University (Loni), Manipal School of Life Sciences
● MSc Food Technology: CFTRI Mysore
● MSc Seed Sciences & Technology: Allahabad Agricultural Institute
● MSc Sericulture Technology: Central Sericulture Research & Training Institute (Mysore)
● MBA Biotechnology Management: Amity Institute of Biotechnology (Noida)
● MBA Pharmaceutical Marketing: Indian Institute of Pharmaceutical Marketing (Lucknow)

Leave a Reply

Your email address will not be published. Required fields are marked *