ഭാരതി എയര്‍ടെല്‍ സ്കോളർഷിപ്പ്

465
2

ഭാരതി എയർടെൽ ഫൌണ്ടേഷന്റെ 25ആം വാർഷികത്തോടനുബന്ധിച്ച് എഞ്ചിനീയറിംഗ്/ ടെക്നോളജി വിദ്യാർത്ഥികള്‍ക്കായി ആരംഭിച്ച സ്കോളർഷിപ്പാണ് ഭാരതി എയർടെൽ സ്കോളർഷിപ്പ്. തെര‌ഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ്/ ടെക്നോളജി സ്ട്രീമിൽ ബിരുദം, അഞ്ച് വര്‍ഷ ഇന്‍റഗ്രേറ്റഡ് കോഴ്‌സുകള്‍ എന്നിവയിലെ ആദ്യ വർഷ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

NIRF റാങ്കിംഗിലെ ഏറ്റവും മികച്ച 50 എഞ്ചിനീയറിംഗ് ക്യാംപസുകളില്‍ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, ടെലികോം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ്, എമെര്‍ജിംഗ് ടെക്‌നോളജികള്‍ (എഐ, ഐഒടി, എആര്‍/വിആര്‍, മെഷിന്‍ ലേണിംഗ്, റോബോട്ടിക്‌സ്) എന്നീ മേഖലകളില്‍ ബിരുദമോ ഇന്‍റഗ്രേറ്റഡ് കോഴ്‌സുകളോ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 8.5 ലക്ഷം രൂപയില്‍ കവിയരുത്. വിദ്യാര്‍ഥികളുടെ യോഗ്യതയും സാമ്പത്തികസ്ഥിതിയും പരിഗണിച്ചാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഭാരതി എയര്‍ടെല്ലിന്‍റെ മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. പെണ്‍കുട്ടികൾക്ക് കൂടുതൽ മുൻഗണന നൽകുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനത്തിലെ ഫീസ് ഘടന അനുസരിച്ച് പഠനകാലയളവിലെ മുഴുവൻ ഫീസും ഒരു ലാപ്‌ടോപും ലഭിക്കും. കൂടാതെ യോഗ്യരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റല്‍ ഫീസും മെസ്സ് ഫീസും നല്‍കും.

സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും https://bhartifoundation.org/bharti-airtel-scholarship/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Documents Required:
● Proof of identity (Aadhaar card)
● Current year admission proof (admission letter, fee letter from the institution)
● Marksheet of class 12th
● JEE scorecard or university entrance exam scorecard (wherever applicable)
● Income certificate/copy of income tax returns of parents
● Affidavit confirming income if parents are self-employed
● Bank account details (account number, IFSC, branch address) and bank statement of the applicant and parent
● Bank account details of the institution (account name, account number, IFSC, branch address)
● Recent passport-sized photograph
● Documents related to extracurricular activities, achievements, part-time jobs, projects, innovations, etc.
● Expense receipts/rent agreement (if staying in PG/rented accommodation), if applicable
● Statement of purpose (SOP) from the applicant.

Leave a Reply

Your email address will not be published. Required fields are marked *

2 thoughts on “ഭാരതി എയര്‍ടെല്‍ സ്കോളർഷിപ്പ്

  1. Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.

  2. Your point of view caught my eye and was very interesting. Thanks. I have a question for you.