ചിലന്തി വലവിരിച്ച
ചേട്ടന്റെ പുസ്തകത്തിൽ
തലയിൽ മുറുക്കിയ മുണ്ടും
നീട്ടിയ താടിയുമായി
പുഞ്ചിരി തൂകിയ
ആലി മുസ്ലിയരെ
കണ്ടു ഞാൻ
നിരന്തരമായെന്റെ
പരിശ്രമത്തിനിടയ്ക്കെവിടെയും
കണ്ടില്ല ഞാനെൻ പുസ്തകത്തിൽ
ആലി മുസ്‌ലിയാറും മലബാർ സമരവും
കളഞ്ഞു പോയ
പുസ്തക ചിന്തകളന്വേഷിച്ചു ഞാൻ
ചേട്ടന്റടുത്തെത്തിയപ്പോൾ
ഹിന്ദുവെന്നും മുസൽമാനെന്നും
ഇന്ത്യ ഭാരതമായും
മുറിക്കപ്പെട്ടിരുന്നു