എം.ജി യൂണിവേഴ്സിറ്റിയിൽ ബി.എഡിന് ഇപ്പോൾ അപേക്ഷിക്കാം

333
0

എം ജി സർവ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

അപേക്ഷ: പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് cap.mgu.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ആപ്ലിക്കേഷൻ ഫീ: ജനറൽ വിഭാഗത്തിന് 1300 രൂപയും SC/ST വിഭാഗത്തിന് 650 രൂപയുമാണ്.

അപേക്ഷകർ ആവശ്യമായ രേഖകളുടെ ഡിജിറ്റൽ പകർപ്പ് അപ്ലോഡ് ചെയ്യേണ്ടതായുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും, SEBC,OBC വിഭാഗങ്ങളിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും, EWS സംവരണാനുകൂല്യം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട റവന്യു അധികാരിയിൽ നിന്നുമുള്ള ഇൻകം ആൻഡ് അസ്സറ്റ്സ് സർട്ടിഫിക്കട്ടും അപ്ലോഡ് ചെയ്യേണ്ടതാണ്. എൻ സി സി/എൻ എസ് എസ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലൈം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്.

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായി അപേക്ഷിക്കേണ്ടതും അലോട്മെന്റ് സർവ്വകലാശാല നടത്തുന്നതുമായിരിക്കും. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർക്ക് തങ്ങളുടെ കമ്മ്യൂണിറ്റിയിൽപ്പെട്ട കോളേജുകളിൽ മാത്രമേ അപേക്ഷിക്കുന്നതിനു സാധിക്കുകയുള്ളൂ
മാനേജ്മെന്റ് ക്വാട്ടാ പ്രവേശനത്തിനായി അപേക്ഷകർ കോളേജുകളുമായി ബന്ധപ്പെടേണ്ടതും ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകേണ്ടതുമാണ്. ക്യാപ്പിൽ കൂടി അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ് ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല
സ്പോട്ട്/ഭിന്നശേഷിക്കാർക്കായുള്ള ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവരും ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

വിവിധ പ്രോഗ്രാമുകളിലേക്ക് കോളേജുകളിൽ ഒടുക്കേണ്ടതായ ഫീസ് സംബന്ധമായ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്
ഓൺലൈൻ അഡ്മിഷനായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0481-2733511, 0481-2733521, 0481-2733518 എന്നീ നമ്പറുകളിലോ bedcap@mgu.ac.in എന്ന ഇ.മെയിൽ ഐഡിയിലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *