കറുപ്പെന്നത് നിറമല്ലേ മനുജാ…
കറുത്തവരും മനുഷ്യരല്ലേ മനുജാ…
ദൈവത്തിൻ കലാമിൽ
മനുഷ്യരെല്ലാം തുല്യരാ…
ഉൽകൃഷ്ടരാം മനുഷ്യ സൃഷ്ടി ഒരത്ഭുതമാ …
വാനിൽ മിന്നി തിളങ്ങുന്ന താരകങ്ങൾ
കരിമഷി എഴുതിയ നേത്രങ്ങൾ-
കാണുന്നത് കറുപ്പുള്ളതുകൊണ്ടല്ലേ.
അമ്പിളിമാമനെ കാട്ടി വാവക്ക് ചോറ് കൊടുക്കാൻ-
വാനിൽ അമ്പിളിമാമനെ കാണാൻ കറുപ്പ് വേണ്ടേ.
കറുപ്പ് എന്നത് പലർക്കും വെറുപ്പത്രെ
അതു മിഴി അടക്കുമ്പോൾ-
കാണുന്ന ഭീകര സ്വപ്നമത്രെ…
വെളുത്തവനെ കാണുന്ന കറുത്ത
കണ്ണുകൊണ്ട് ഏഴഴകുള്ള
കറുത്തവനെ ഒന്ന് കണ്ടു നോക്ക്.
പടി പതിനെട്ടും കയറുന്നവർ അണിയും കറുപ്പ് .
മുടി മറക്കും മുഖ മക്കനയും കറുപ്പ് .
ലക്ഷങ്ങൾ വലയം വെക്കും ദൈവത്തിൻ ഭവനം
പുതപ്പിക്കുന്നതും കറുപ്പ്.
മനുഷ്യാ നീ ദുനിയാവിൽ അഹന്ത നടിക്കല്ലേ …
ഈ വിശാലമാം ഭൂമി നിനക്ക് പിളർത്താനാവില്ല….
ഉയരത്തിൽ നിനക്ക് പർവ്വതത്തോളം എത്താനുമാവില്ല, തീർച്ച.
വളരെ അർത്ഥവത്തായ വരികൾ ഉയരങ്ങളിലെത്താൻ റബ്ബ് തുണക്കട്ടെ