2026-27 അധ്യയന വർഷത്തേക്കുള്ള എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വർഷത്തിൽ മൂന്ന് വർഷ ഡിപ്ലോമാ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
സർക്കാർ/ എയിഡഡ് പോളിടെക്നിക്കുകളിൽ പഠിക്കുന്നവർക്കും സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ കവിയരുത്. ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന നൽകും. എല്ലാ വർഷ വിദ്യാർത്ഥികൾക്കും ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാവുന്നതാണ്.
ഒറ്റത്തവണ സ്കോളർഷിപ്പാണിത്. സ്കോളർഷിപ്പ് തുക 6,000/- രൂപയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്കോളർഷിപ്പ് പെണ്‍കുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷിക്കേണ്ട അവസാന തീയതി 2026 നവംബർ 25. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://mwdscholarship.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച് അതിന്റെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 2026 നവംബർ 25നകം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
ആവശ്യമായ രേഖകൾ
- SSLC,+2 തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റ്
- അലോട്മെന്റ് മെമ്മോ
- ബാങ്ക് പാസ്സ്ബുക്ക്
- ആധാർ കാർഡ്
- നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- ജാതി /കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
- റേഷൻ കാർഡ് പകർപ്പ്