ഇണയുണ്ട്,
പക്ഷെ ഇണക്കമില്ല..!
തുണയുണ്ട്,
പക്ഷെ തണലേകുന്നില്ല..!
മക്കളുണ്ട്,
പക്ഷെ,ചാരത്താരുമില്ല..!
ഒരാൾ കാനഡയിൽ
മറ്റൊരാൾ കാംബ്രിഡ്ജിൽ
മൂന്നാമത്തത് ബാംഗ്ലൂർ ഫ്ലാറ്റിൽ
നാലാമത് ജെ എൻ.യുവിൽ..
മക്കളുടെ കാര്യം –
പറയാനെന്തു സുഖം!
പ്രയാസവേളയിൽ പക്ഷെ,
ചാരത്തവരില്ലെങ്കിൽ –
മക്കൾ എന്തോന്ന് സുഖം !
ആശുപത്രിയിലഡ്മിറ്റായാൽ
രണ്ട് മക്കൾ കുറച്ച് പണമയക്കും
പരിചരണത്തിന്
കൂലിക്ക് നിൽക്കുന്നവർ
കൂടെക്കൂടെ ചൊറിയുന്നു,
കൂലി കൂട്ടിത്തരണമെന്ന്!
കാഴ്ചയിൽ അയാൾ സമ്പന്നൻ!
സൗഭാഗ്യൻ !
കാരണം,
ഇണയുണ്ട്,
തുണയുണ്ട്,
മക്കളുണ്ട്,
കഷ്ടപ്പെട്ടുണ്ടാക്കിയ
മണിമാളികയുണ്ട്..
മക്കൾക്കെല്ലാം ഉയർന്ന പ്രൊഫൈലുമുണ്ട്..
പറഞ്ഞിട്ടെന്ത് കാര്യം?
അയാളും ഒരാനഥൻ!!