ഒമ്പതാം ക്ലാസ് മുതല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ഫൌണ്ടേഷന്‍ നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. ഒറ്റത്തവണ സ്കോളര്‍ഷിപ്പാണിത്. അര്‍ഹരായവര്‍ക്ക് 60,000/- രൂപ വരെ ധനസഹായം ലഭ്യമാകുന്നതാണ്.
സ്കൂള്‍ തലത്തില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഇന്ത്യയിലെ അംഗീകൃത കോളേജുകളില്‍/ യൂണിവേഴ്സിറ്റികളില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദത്തിന് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് മുന്‍കഴിഞ്ഞ അക്കാദമിക വര്‍ഷം 60%ത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ കവിയരുത്. പെണ്‍കുട്ടികളായ അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://www.buddy4study.com/page/aditya-birla-capital-scholarship എന്ന ലിങ്ക് ക്ലിക്ക് ചെയ്തു പ്രസ്തുത വെബ്സൈറ്റ് സന്ദര്‍ശിക്കുക.