അടർച്ച

77
0

അടരുന്നൊരിലയായ് മാറുന്നു ഞാനും
എന്നിലടരാത്തൊരു ഇലയായി നീയും
എൻ്റെ പ്രാണൻ്റെ ധമനിയിൽ രക്തമായ് നീയും
നിൻ്റെ ശ്വാസനളികയിൽ ഉച്ഛ്വാസവായുവായ് ഞാനും മാറവേ
ഈനഷ്ടനഗ്നമാം രാത്രിയിൽ
നിൻ നീളാതിട്ടയിൽ കണ്ണീരായ് ഞാൻ മാറുന്നു
ഉടലാകെ എന്തോ തളർന്നു വീഴുന്നു
ഈ രോഗശയ്യപോലും എന്നെ
വെറുത്തു തുടങ്ങിയിരിക്കുന്നു
ദീർഘവിഷാദത്തിൻ്റ നാഢീവേരുകൾ എൻ്റെ കാലിൽ വലിഞ്ഞ് മുറുകുന്നു
ചുടലപറമ്പിലെരിയുന്നതീയായ്
ഞാൻ മാറുമ്പോൾ
തായ്‌വേരിനേക്കുവാൻ ഒരു കുടം
വെള്ളം നീ കരുതില്ലേ
ഈ ശൈത്വകാലത്തിൻ്റെ അനിശ്ചിതത്വം വിട്ട്നിന്നന്നിൽ വീണ്ടുമൊരിലയായ് മൊട്ടിടാൻ ഞാൻ മോഹിക്കുന്നു
ഈ മണ്ണിൽ മരണത്തിൽ ചുവപ്പു ഞാൻ കുരച്ചു തുപ്പുന്നു
വശ്യമാം രാത്രിയിൽ അവളൊരായിരം
തേങ്ങലായ് മാറവേ
സർവ്വപ്രഭാവമേ അവൾക്കു നീ വിളക്കായ് തെളിയണേ

Leave a Reply

Your email address will not be published. Required fields are marked *