നിരീശ്വരവാദി :
ദൈവമുണ്ടെന്നോ മഹാനേ….??
എന്നിട്ടെവിടെ നിൻ ജഗന്നിയന്താവ്
ഞാൻ കാണുന്നില്ലല്ലോ,
എനിക്ക് സ്പർശിക്കാൻ കഴിയുന്നില്ലല്ലോ!
ജഗദീശൻ എന്ന ഒന്നില്ലെൻ മിത്രമേ…
അസംബന്ധം നിൻ ശാഠ്യ വാക്യം,
മാറ്റികുറിച്ചുകൊൾക
വിഡ്ഢിത്തത്തിൻ പരവതാനിയിൽ
പൊതിഞ്ഞു വെച്ച നിൻ
ദൈവ വിശ്വാസം,
എല്ലാം ഭൂമി തൻ മായാജാലം !!
ഈശ്വരവാദി :
ചിന്തിക്കുവാൻ നിനക്ക്
ബുദ്ധിയുണ്ടോ മഹാനേ…??
എന്നിട്ടെവിടെ നിൻ ‘ബുദ്ധി ‘
ഞാൻ കാണുന്നില്ലല്ലോ,
എനിക്ക് സ്പർശിക്കാൻ കഴിയുന്നില്ലല്ലോ!
എന്തേ.., നീ വിഡ്ഢിയാണെന്നാണോ
മിത്രമേ……
അസംബന്ധം നിൻ ശാഠ്യ വാക്യം,
പുറത്തെടുത്തുകൊൾക അഹങ്കാരത്തിൻ പരവതാനിയിൽ
പൊതിഞ്ഞു വെച്ച നിൻ
ദൈവ വിശ്വാസം,
എല്ലാം ദൈവാനുഗ്രഹം
ഞാനും നീയുമെല്ലാം പരമേശ്വരന്റെ
പടപ്പിനു മുമ്പിൽ
വെറുമൊരു ‘കീടം’ മാത്രം!!