അറബിപൊന്നിൻ്റെ നാട് കണ്ടിട്ടുള്ള സഞ്ചാരി ‘
ദരിദ്രബാലന് കാതങ്ങൾ അക്കരെയുള്ള മിനാരങ്ങൾ കാണിച്ചു തരാമെന്ന് വാക്കു നൽകുന്നു’
തങ്ക മിനാരങ്ങൾ അവൻ്റെ ഉറക്കം കെടുത്തുന്നു
കൂട്ടിൽ കിടക്കുന്ന അവനിൽ മോഹം ജനിക്കുന്നു
ഏഴാം നാൾ മനസിലെ സ്വർണ്ണ ഗോപുരങ്ങൾ വെട്ടി തിളങ്ങുന്നു ,
അസ്തമിക്കുവോളം കാത്തു തളർന്നെന്നങ്കിലും,
പരവതാനിയിലൂടെ പറന്നു വരുന്ന സ്വർണ്ണ സഞ്ചാരിയെ അവൻ കണ്ടില്ല
മുഷിഞ്ഞ മെത്ത അന്നും അവൻ ഉപ്പുവെള്ളത്തിൽ കഴുകുന്നു ,
ആശയെന്നതൊന്നിന് മനുഷ്യനെ തളർത്താനും കഴിയും.