കരളിനുള്ളകം മുഴുവൻ കൂമ്പാരങ്ങളായി
കിടന്നിരുന്ന ഒരുപാട് ആഗ്രഹങ്ങളേ…
ഇന്നു നിങ്ങളെ ഞാൻ തപ്പി നോക്കിയപ്പോൾ കണ്ടു,
പലതിനും ജീവനറ്റുപോയിരിക്കുന്നു..
ആഗ്രഹങ്ങളുടെ ശവക്കല്ലറകൾക്ക് മുകളിൽ
അട്ടഹാസം മുഴക്കുന്ന ശൂന്യതയതാ…
മനസ്സിൽ പൊടിയുന്ന സന്തോഷത്തെ
യൊക്കെയും കടിച്ചു കീറി വലിച്ചിടുന്നു..,
ആഗ്രഹങ്ങളുടെ മരുഭൂമിയിൽ വെന്തുരുകിയ ചിന്തകളെയൊക്കെയും കൂരിരുൾ വിഴുങ്ങിടുമ്പോൾ…
ആളിപ്പടർന്ന കൂരിരുട്ടും ശൂന്യതയും ഹൃദയം മുഴുക്കെ
കറപ്പു പുരണ്ട കറുപ്പിന്നിരുട്ടറ തീർത്തിടുന്നു…