മേളവും തോടയും എടുക്കാൻ മറന്നു ഞാൻ കേളിയും ആട്ടക്കളിയും മറക്കുന്നു
ആന്തജീവിത ആട്ടകഥക്ക് അവസാന- മെന്തെന്നറിയാതെ ഞാൻ നിൽക്കെ
ആഭരണങ്ങൾ എടുത്തണിയുവാൻ വയ്യ
അന്യമാം വേഷങ്ങളാൽ തിരശ്ശീല നിറയവേ
അഭ്രമാം നിമിഷത്തെ തൊട്ടു തലോടുന്നു
ഒരിഷ്ടമായ് ഏകനായ് ഏകാന്തചിത്തനായ് അകത്തളത്തിൻ്റെ അലങ്കാര മുറിയിൽആരെന്നു മെന്തെന്നുമൊന്നുമറിയാതെ വീഴും മിഴാവിലെ ഒച്ചക്ക് പിന്നാലെ
വീഴാതെ ആടുവാൻ വാതം വിടുന്നന്നില്ല
കാൽമടമ്പിൽ കൊണ്ട അമ്പുമായി
യാദവനായി ഞാൻ അന്ത്യശ്വാസം വലിക്കവേ..
ആട്ട വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ
ആടയാഭരണങ്ങളില്ലാതെയങ്ങനെ ആർത്ത ദുഖത്തോടെ ജീവിതം അടി ഒഴിയുന്നു