നിന്നിലായിരുന്നു എന്നിലെ ഞാൻ

നീ എന്നെ കാണാൻ വരില്ലെന്നെക്കുറപ്പാണ്…
നിന്നെ കാണാതിരിക്കാൻ കഴിയില്ല എന്നുമെനിക്കുറപ്പാണ്…
കാണണമെന്ന് തോന്നുമ്പോൾ ഞാൻ നിന്നെ തേടി വരും…
നിന്നിലൂടെ ഞാനെന്നെ കണ്ടു…
നിന്നേക്കാളും നിന്നിലെ എന്നെ ഞാൻ ഇഷ്ടപ്പെട്ടു…
എന്റെ പുഞ്ചിരി നിന്റെ മുന്നിൽ പൊൻ ചിരിയാവാറുണ്ടായിരുന്നു…
നിന്റെ മുന്നിൽ നിൽക്കുമ്പോൾ എനിക്കെന്നെ തന്നെ പ്രതിഫലിച്ചു…
അണിഞ്ഞൊരുങ്ങി നിന്റെ മുന്നിൽ വന്ന് നിൽക്കുന്നത് എന്നും എനിക്കൊരു ഹരമായിരുന്നു…
നിന്നിൽ മുഴുവൻ ഞാനായിരുന്നു…
അതെ, ഞാനായിരുന്നു…
പെട്ടെന്നൊരുനാൾ ഞാനറിഞ്ഞു,
നിൻ പ്രതലം മുറികളായി തീർന്നുവെന്ന്!
വീണുടഞ്ഞ നിന്റെ മുന്നിൽ ഞാനെനി എങ്ങിനെ വരും…
നിന്നിലെ എന്നെ ഞാൻ എങ്ങനെ ദർശിക്കും?!
നിനക്കു പകരമുണ്ടോ?
നീ ശരിക്കും ആരായിരുന്നു!?
വെറും ഒരു കണ്ണാടി… അതെ കണ്ണാടി!