മഞ്ഞിലപ്പാളികൾ നിശബ്ദതയെ പാളി നോക്കുന്നു
ഈറനുടുത്ത മഞ്ഞുപാളികൾ പ്രഭാതത്തെ വരവേൽക്കുന്നു
നീലച്ചായം ചാലിച്ച മഞ്ഞുതുളളികൾ
മെല്ലെ മെല്ലെ വഴിമാറുന്നു
നിശബ്ദതയുടെ നിമിഷങ്ങളത്രയും
മെല്ലെ മെല്ലെ കിളിനാദങ്ങളാൽ പുൽകുന്നു
വെയിൽ രശ്‌മികൾ മെല്ലെ മേഘത്തെ കീറിമുറിച്ചങ്ങനെ
മുന്നോട്ടു ചലിച്ചു
തണുത്തുറഞ്ഞ ഫാനിൻ്റെ കീഴെ പുതപ്പിൽ ചാലിച്ച രൂപങ്ങളത്രയും മിഴി തുറന്നു
മിഴിയുടെ വിങ്ങലിൽ സ്വരമാധുര്യങ്ങൾ കേൾക്കാം
അങ്ങിങ്ങായി ദുരെ നിന്നെവിടെയോ
പുലരി കൂവുന്ന ശബ്‌ദമോ