രണ്ട് മിന്നൽ കവിതകൾ

 മാതളനാരങ്ങ

അല്ലികളിൽ പുഞ്ചിരി
വിടർന്ന ചൊമപ്പിതളുകൾ 
അറകളായി അടുക്കി
വെച്ച സൗന്ദര്യം!
മാധുര്യം!

 മരണം
 
ഏറ്റവും നല്ല ഉറക്കം
മരണമാണ്.
ഇനിയാരും വിളിച്ച് 
ശല്യം ചെയ്യില്ല 
എന്ന ഉറപ്പുണ്ടല്ലോ..