വേരുകൾ വാനം തൊടുമ്പോൾ

59

ചില പൂർണ വിരാമങ്ങളിൽ നിന്ന്
കിനിഞ്ഞിറങ്ങുന്ന ആനന്ദത്തിന്റെ കണങ്ങൾ
തൂലികയെ പ്രണയിച്ചവരുടെ
സ്വകാര്യ അഹങ്കാരമായിരുന്നു.

അനിവാര്യമായിരുന്ന ചില മൗനങ്ങളുടെ
അഴകോളം
പലപ്പോഴും മറ്റൊന്നുമുണ്ടായിരുന്നില്ല.
നമ്മൾ നമ്മൾക്കായി വെട്ടിത്തെളിച്ച വഴികൾക്ക്
നിലനിൽപ്പും ഭംഗിയുമേറെയാണ്.
അതിത്തിരി കയ്പ്പുനീർ കലർന്നതാണെങ്കിൽ
ഇരട്ടി മധുരവുമായിരിക്കും.

ഇരുൾ തീർത്ത ഭീതിയിലൂടെ നടക്കാൻ
വെളിച്ചത്തിന്റെ പൊട്ട് മാത്രം മതി,
പതിയെയെങ്കിലും വേരൂന്നിയതൊക്കെ
ഒരിക്കൽ പടർന്ന് വാനം തൊടും.