ഇന്നീ ദുനിയാവതാകെ തിന്മ മയം
ഇടനെഞ്ചിലുതിരേണ്ട സ്നേഹത്തിലും മായം
കൂടെപ്പിറപ്പുബന്ധങ്ങളിലില്ലാ ലയം
കൂടെയുള്ളോർ തൻ ഉള്ളറിയാനില്ലാ ഹൃദയം
ചിന്താശേഷി മായികലോകത്ത് പണയം
ചാരെയുള്ളോർക്ക് ഇഹലോക പ്രണയം
അറിവേറിയവനേറെയില്ലാ വിനയം
അപരനെ സഹായിക്കുവാനില്ലാ സമയം
അറിഞ്ഞു നടന്നതില്ലെങ്കിൽ വീഴുമാ തെറ്റിൻ കയം
തെറ്റാതിരിക്കാൻ വേണം ഉള്ളിൽ ദൈവ ഭയം
അവനെ ഭരമേൽപ്പിച്ചവർക്കത്രെ ഇരുലോക വിജയം