മണ്ണ്

142

മണ്ണിൽ നിന്നും വന്നവർക്ക്
മണ്ണായി തീരാൻ മണ്ണില്ല.
മലകളില്ല പുഴകളില്ല നല്ല വായുവില്ല.

മലകൾ ഇടിച്ചു തീരാറായി…
ജലാശയങ്ങൾ മലിനമായി..
വായുവുമില്ല വെള്ളവുമില്ല
മാനവകുലം തീരാറായി.

എവിടെ പ്രകൃതി സംരക്ഷകർ..
എവിടെ പുക പരിശോധന യന്ത്രം.
വരുന്ന ന്യൂജന്മങ്ങൾക്കിവിടെ
വളരാൻ പ്രകൃതി നൽകേണ്ടേ.

ആരാ ഭൂമി തകർക്കുന്നെ
ഞാനോ നീയോ നമ്മളോ
ഓർത്തോ മനുഷ്യാ മണ്ണിനെ
മണ്ണാ നമ്മുടെ ജീവിതം.