കൈകളിൽ തഴുകി,
ആരോ മരുന്നു പുരട്ടുന്നു,
ശരീരമാകെ ഒരു നേർത്ത തണുപ്പു പടരുന്നു.
അകലെ നിന്നെങ്ങോ മന്ദമാരുതൻ വീശുന്നു,
എൻ്റെ ദേഹമാരോ പതിയെ മരവിപ്പിക്കുന്നു.
അരികിൽ, എൻ്റെ പ്രിയ
അവൾ, വിതുമ്പിക്കരയുന്നു;
ഇപ്പോളാണ് ഞാനറിയുന്നിതാ,
എത്ര ആഴത്തിലായിരുന്നു
അവളെന്നെ സ്നേഹിച്ചിരുന്നതെന്ന്…