മുദ്ര

200

ഓർമ്മത്താളുകളിലൂടെ പോകുന്നതെപ്പോഴും
അവൾക്കൊരു വേദനയായിരുന്നു
ഒരിക്കൽപോലും അതൊന്നു മറിച്ചിടാൻ
അവളുടെ ശരീരത്തിനോ മനസ്സിനോ ആയില്ല.
“കറുമ്പി” എന്ന പേരാൽ കരി പിടിച്ച,
കരി പിടിപ്പിച്ച ഓർമ്മകൾ ആയിരുന്നു
അവൾക്കെന്നും “കാവൽ”

ആ “കാവൽ” അന്നും ഇന്നും
വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും
മനസ്സെന്ന കരുത്ത് എപ്പോഴും
അവൾക്കൊരു തണലായിരുന്നു
“കറുമ്പി” എന്ന പേരാൽ മുദ്രകുത്തപ്പെട്ടപ്പോൾ വെളുപ്പിക്കാൻ അവൾ തുനിഞ്ഞിറങ്ങി
എന്നിരുന്നാലും നോവിന്റെ ഓർമ്മകൾ മാത്രം ബാക്കി..

അന്ന് കല്യാണ പന്തലിൽ തന്നെ പോലൊരു
“കറുമ്പിയെ” വെളുപ്പിക്കാൻ ശ്രമിക്കുന്നിടം മുതൽ നോവായ ഓർമ്മകൾ അവളിലൂടോടി മറിഞ്ഞു അതിനേക്കാളുപരി അവൾക്കവളുടെ കുട്ടിക്കാലം മുഴുവൻ കടന്നുപോയി
ഒരിക്കലും ആരും ആഗ്രഹിക്കാത്ത
ആ “കരിപിടിച്ച”,”കരി പിടിപ്പിച്ച” കുട്ടിക്കാലം

വെളുപ്പിന്റെ മഹാത്മ്യം തുളുമ്പി നിന്ന
ആ ലോകത്ത്‌ പിറന്നു പോയത് തന്നെ
ശാപമായി കണക്കാക്കി ആ ഓർമ്മകൾക്ക്
അവളൊരു അടിവരയിട്ടു. ഇനിയും തന്നെ നോവിക്കാതിരിക്കാൻ…
ഇനിയുമൊരു കരിപിടിച്ച നാളുകൾ ഇല്ലാതാക്കാൻ
അവൾക്ക് ഓർമ്മകളുടെ താളുകൾക്ക് വിലങ്ങിടേണ്ടി വന്നു.

സ്ത്രീയെന്ന ഭൂപടത്തെ സമൂഹം വെളുപ്പിച്ചു ആരുണ്ടീ
“വെളുത്ത” “നിറമില്ലാത്ത” ഭൂപടത്തിന് ചായം നൽകാൻ…?