വീട്

242

പെങ്ങക്ക് പനിച്ചു
പനി പോയി

അനിയന് പനിച്ചു
പനി പോയി

എനിക്ക് പനിച്ചു
പനി പോയി

ഉപ്പാക്ക് പനിച്ചു
വീട് കരഞ്ഞു

ഉമ്മാക്ക് പനിച്ചു
വീട് മരിച്ചു.