മഴ

184

മഴ പെയ്യുമ്പോൾ ഞാനിന്നും
ആരെക്കുറിച്ചൊക്കെയോ ആലോചിക്കും
‎മഞ്ഞു കാലത്തെ മഴ
‎ശബ്ദമില്ല പൊട്ടിത്തെറികൾ ഇല്ല
പകലിനെ ഉപദ്രവിക്കാതെ മൗനമായി മണ്ണിൽ പതിക്കാൻ ആർത്തിയോടെ പായുന്ന മഴ
‎ചിലപ്പോൾ ഞാനും ഇതുപോലെ
മഴയാവാൻ കൊതിക്കും
‎ആ മഴ നനയാൻ ആരൊക്കെയോ വരുമോ എന്നറിയാൻ
‎മണ്ണിൻറെ ഗാഢതയെ സ്നേഹിച്ച മഴ
‎മണ്ണിനാൽ സ്നേഹിക്കപ്പെടാത്ത മഴ
മണ്ണിനാൽ മനസ്സിലാക്കപ്പെടാത്ത മഴ
മഴയുടെ ജീവശക്തിയെ മണ്ണിന് തിരിച്ചറിയാൻ സാധിച്ചില്ല
‎മഴത്തുള്ളി എന്നും ഇന്നും അന്തരീക്ഷത്തിൽ ആർദ്രതയായി നിൽപ്പു എന്തിനോ വേണ്ടിയുള്ള കൊതിയോടെ