സന്തോഷം

140

ഞാനൊരു കഥ പറയട്ടെ! (ഭാഗം 8)

ഒരിക്കൽ ഇബ്റാഹീമു ബ്നു അദ്ഹം ഏറെ ദുഃഖിതനായിരിക്കുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ അയാളോട് ചോദിച്ചു;

“ഞാൻ നിങ്ങളോട് മൂന്നു കാര്യങ്ങൾ ചോദിക്കട്ടെ? നിങ്ങൾ എനിക്ക് മറുപടി നൽകുമോ?.”

“ങും. ചോദിച്ചോളൂ…”

“ഈ പ്രപഞ്ചത്തിൽ പടച്ചോൻ ഉദ്ദേശിക്കാത്ത എന്തെങ്കിലുമൊരു കാര്യം സംഭവിക്കുന്നുണ്ടോ.?”

“അയാൾ പറഞ്ഞു; ഇല്ല.”

“പടച്ചോൻ താങ്കൾക്കായി നിശ്ചയിച്ച ജീവിതവിഭവത്തിൽ എന്തെങ്കിലും കുറവു വരുത്താൻ ആർക്കെങ്കിലും കഴിയുമോ.?”

അയാൾ പറഞ്ഞു; “ഇല്ല.”

“താങ്കൾക്ക് ജീവിക്കാൻ വേണ്ടി പടച്ചോൻ നിശ്ചയിച്ച ആയുസ്സിൽ നിന്ന് ഒരു നിമിഷമെങ്കിലും കുറയുമോ.?”

“അയാൾ പറഞ്ഞു; ഇല്ല.”

പിന്നെ എന്തിനാണ് ഈ സങ്കടം….? “

ഇത് വായിക്കുന്ന നിങ്ങൾക്ക് സങ്കടമുണ്ടോ? എന്തിനാണത്.?

വിശ്വാസത്തെ ശരിയാക്കൂ, ഹൃദയം ശാന്തമാകും.

നിങ്ങൾക്കായി നിശ്ചയിക്കപ്പെട്ടത് നിങ്ങളെ വിട്ടു പോകില്ല. നിങ്ങൾക്ക് ലഭിക്കാത്തത് ഒരിക്കലും നിങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടതുമല്ല.

ഈ ലോകം മുൻകൂട്ടി എഴുതപ്പെട്ടതാണ്. സംതൃപ്തി ഉള്ളവർക്ക് മാത്രമേ ഇവിടെ സന്തോഷമുള്ളൂ…!