പത്ത്, പ്ലസ് ടു യോഗ്യതയുള്ളവർക്ക് രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെയും നവോദയ വിദ്യാലയങ്ങളിലെയും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ലാബ് അറ്റൻഡന്റ് തുടങ്ങിയ അനധ്യാപക തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
● കേന്ദ്രീയ വിദ്യാലയയിൽ 714 ഒഴിവും നവോദയയിൽ 598 ഒഴിവുമടക്കം ആകെ 1312 ഒഴിവുണ്ട്.
● യോഗ്യത: പ്ലസ് ടു വിജയവും വിജ്ഞാപനത്തിൽ വ്യക്തമാക്കിയ പ്രകാരം ഇംഗ്ലീഷിലോ ഹിന്ദിയിലോ കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്. നവോദയയിലേക്ക് സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫീസ് മാനേജ്മെന്റ് ഒരു വിഷയമായുള്ള വൊക്കേഷണൽ ഹയർ സെക്കന്ററിയുള്ളവർക്കും അപേക്ഷിക്കാം.
മൾട്ടി ടാസ്കിങ് സ്റ്റാഫ്
● ആകെ 24 ഒഴിവാണുള്ളത്.
● യോഗ്യത: പത്താം ക്ലാസ് വിജയം
ലാബ് അറ്റൻഡന്റ്
● ആകെ 165 ഒഴിവാണുള്ളത്.
● യോഗ്യത: സയൻസ് സ്ട്രീമിൽ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസും ലബോറട്ടറി ടെക്നിക്കിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബർ 4
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സി ബി എസ് ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക.
CBSE: www.cbse.gov.in
Kendriya Vidyalaya: www.kvsangathan.nic.in
Navodaya Vidyalaya: www.navodaya.gov.in