പനി

219

വീണ്ടും എന്തിന് നീ എത്തിനോക്കുന്നു
സിരകളെയെല്ലാം
തളർത്തിയതല്ലേ ആദ്യ വരവിൽ
ഇറങ്ങിപ്പോയെന്ന് എന്നെ വിശ്വസിപ്പിച്ച് പതിയിരുന്ന് ഉയർത്തെഴുന്നേൽക്കാനുള്ള രൗദ്ര ഭാവത്തിന്
കാത്തിരിക്കായിരുന്നല്ലേ?
ഇനി തളർത്താൻ അസ്ഥികൾ ബാക്കിയില്ല
ചിന്തകൾക്ക് മയക്കത്തിന്റെ മരുന്ന് നൽകി ഒതുക്കിക്കിടത്തിയിരിക്കുന്നു
പുതപ്പണിഞ്ഞ ദിനങ്ങൾ
ചൂട് വെള്ളത്തിന്റെ കൂട്ട്
ഉടലൊടുങ്ങി തളർന്നിരിക്കുന്നു