നിലാവ്

169

തെല്ലൊരു കാലം ഞാൻ കാത്തിരുന്നുവേ,
നിലാവിൻ ചാരെ നിന്നെയൊന്ന് കണ്ടിടാൻ.
പാതിയിൽ നിർത്തിയ ഇശലൊന്ന് കുറിച്ചിരുന്നു
ഓർമകളുടെ നിറവോടെ വീണ്ടുമോർത്തിടാനായ്.
ഇന്നീ മൺതരികൾതൻ വിദൂരതയെൻ
ഹൃദയത്തെ കൊളുത്തി വലിച്ചിടുമ്പോൾ
അകലേക്ക് മായാനായി കൊതിച്ചയെന്നെ
ഓർമകളുടെ നിറമുള്ള നിഴലുകൾ കുരുക്കിയിടുന്നു.
അമാവാസിയിൽ പൗർണമിയാവുമോർമകളും
പൗർണമിയിൽ അമാവാസിയാവും സ്വപ്നങ്ങളും
ഇഴചേർന്നുതിർന്ന നല്ല നേരങ്ങൾ പിറന്നിരുന്നു-
വെങ്കിലും പ്രതീക്ഷയുടെ പ്രതീകമായി മാത്രം
ഇടക്കെപ്പഴോ അകലെയെങ്ങോ വിരിഞ്ഞ
വാനവില്ലിനോടായായിരുന്നു ഭൂമിക്ക് പ്രിയം..