അവിടെ—
ഒലീവ് മരങ്ങളുടെ നിഴലിൽ
ചുടു ചോര നിറഞ്ഞ മണ്ണിന്മേൽ
ഉയരുന്നു വിശപ്പിന്റെ കരച്ചിൽ
അമ്മയുടെ മാറിൽ
പാൽ ഉണങ്ങി കല്ലാകുമ്പോൾ
കുഞ്ഞിന്റെ കരച്ചിൽ
ലോകത്തിന്റെ ചെവികളിൽ അമ്പെയ്യുന്നു.
പൊട്ടിക്കരിഞ്ഞ വീടുകളുടെ ഇടയിൽ
കഞ്ഞിയുടെ വാസന പോലും ഇല്ല;
വെടിയൊച്ചയും
പൊടിക്കാറ്റും മാത്രം.
വിശപ്പ്
അവിടെ ആയുധത്തേക്കാൾ ഭീകരം,
ഒന്നോരു പൊടിപിടിച്ച അപ്പം
ജീവിതത്തിനായി പോരാടുന്നൊരു പതാക.
എന്നിരുന്നാലും,
കണ്ണുകളിൽ തെളിയുന്ന
ധൈര്യത്തിൻ പ്രകാശം പറയുന്നു:
“വിശപ്പുകൊണ്ടും, കൂട്ടക്കുരുതികൊണ്ടും
ഫലസ്തീനെ ഇല്ലാതാക്കാനാവില്ല.”