ഉള്ളറിയുന്നവനെ പൊള്ളലറിയു
പ്രതീക്ഷതൻ കൈകളുയർത്താം
അലിവിൻ മഴയവൻ ചൊരിഞ്ഞിടും
ഉള്ളിടറി വിളിച്ച രാവുകളൊക്കെയും
ഉടയവൻ തെല്ലുമേ മറക്കിലൊരിക്കലും
വിടപറഞ്ഞു റമദാൻ പോയിടുമ്പോൾ
മിഴിനിറയാത്തതെന്തേ മാനവഹൃദയരേ
ഇനിയൊരു വർഷം കാത്തിടേണമണയാൻ
എങ്കിലും നാം ജീവിച്ചിരിപ്പെന്നാർക്കറിയാം
പുണ്യമെല്ലാം സ്വീകരിക്കുകിൽ ധാന്യരായ്
റയ്യാനിലലിഞ്ഞു കുതിർന്നു തിളങ്ങിടാം
നാഥനെ കണ്ടിടുമീ സ്വർഗ്ഗപ്പറുദീസയിൽ
കൺകുളിർത്തുലസിക്കും നോമ്പുകാരവർ
